fbpx

Type to search

Bahrain Featured Local

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്താൻ കെട്ടിട പരിശോധന നിർബന്ധമാക്കണം

മനാമ : ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് കെട്ടിടം ഇടിഞ്ഞ് വീണ് 4 പേർ മരിക്കാനുണ്ടായ സാഹചര്യത്തെ തുടർന്ന് കെട്ടിട പരിശോധന തുടർച്ചയായി നടത്തണമെന്ന് കാണിച്ച് പ്രോപ്പോസൽ.
ക്യാബിനറ്റിലാണ് ഇത്തരത്തിലൊരു പ്രൊപ്പോസൽ സമർപ്പിക്കപ്പെട്ടത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലെ നിലം പതിക്കാൻ പാകത്തിന് പഴക്കമുള്ള കെട്ടിടങ്ങളിൽ ആൾ താമസം ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ളവയ്ക്കുമേൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും മുഹറാഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ മാധ്യമങ്ങളോട് പറഞ്ഞു.

വർഷത്തിൽ രണ്ട് തവണ നിർബന്ധിത പരിശോധന നടത്തുകയാണെങ്കിൽ നിയമം ലംഘിച്ചിട്ടുള്ളവ കണ്ടെത്തി അവയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്നും മുഹറാഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!