fbpx

Type to search

Bahrain Featured Local

ഇന്ന് (വെള്ളി) പ്രവാസിവോട്ടിന് അപേക്ഷിക്കാനെത്തുന്നവര്‍ ശ്രദ്ധിക്കുക!!!

മനാമ: ഇന്ന് (വെള്ളിയാഴ്ച) സി.എച്ച് അനുസ്മരണ സമ്മേളനം നടക്കുന്ന മനാമ സാന്‍റോക് ഹോട്ടല്‍ പരിസരത്ത് പ്രവാസി വോട്ട് ചേര്‍ക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ഈ അവസരം ഉപയോഗപ്പെടുത്താന്‍ എത്തുന്ന പ്രവാസികള്‍ അവശ്യമായ രേഖകള്‍ കരുതിയിരിക്കണം.
സ്വന്തം പാസ്പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്‍റ ഐഡി കാര്‍ഡ്, ബഹ്റൈനില്‍ താമസിക്കുന്ന റൂം അഡ്രസ്സ് എന്നിവ സഹിതം പൊതു സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലെത്തണം. ഒരു മാസം മാത്രമാണ് ഈ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3988 1099, 3324 4066,+973 3984 1984 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!