fbpx

Type to search

Bahrain Featured Local

IMAC ബ്രാൻറ് അംബാസിഡറായി ഫാത്തിമ അൽ മൻസൂരി: നാല് കേന്ദ്രങ്ങളിൽ വിദ്യാരംഭം ഒക്ടോബർ 19ന്

മനാമ: ബഹ്‌റൈനിലെ പ്രശസ്ത സംഗീത നൃത്ത വിദ്യാലയമായ imac bahrain (ഇന്ത്യൻ മ്യൂസിക് & ആർട്സ് സെന്റർ ) ഒക്ടോബർ 19 വെള്ളിയാഴ്ച വിജയദശമി യോടനുബന്ധിച്ചു പുതിയ കുട്ടികൾക്കുള്ള ക്‌ളാസുകൾ ആരംഭിക്കുന്നു. അതോടൊപ്പം ബഹ്‌റൈനി സ്വദേശിയും യോഗ തെറാപ്പിസ്റ്റും, പ്രമുഖ സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ അൽ മൻസൂരി imac ന്റെ ബ്രാന്റ് അംബാസിഡറായി സ്ഥാനം ഏൽക്കുകയും imac ന്റെ നാല് സെന്ററുകളിലും യോഗ പരിശീലനത്തിന് നേതൃത്വം നൽകുമെന്ന് imac ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്തകുറിപ്പിൽ അറിയിച്ചു .

എല്ലാം സെന്ററുകളുടെയും മേൽനോട്ടം വഹിക്കുന്നതിനായി അദ്ധ്യാപകനും എഴുത്തുകാരനുമായ സുധി പുത്തൻവേലിക്കര പ്രിൻസിപ്പലായി ചാര്ജെടുത്തിരിക്കുന്നു എന്ന് ചെയർമാൻ വ്യക്തമാക്കി.

സുധി പുത്തൻവേലിക്കര

ബഹറിനിൽ imac ന് ഗഫൂൾ, റിഫ, ബുദയ എന്നി സെന്ററുകൾകൾക്ക് പുറമെ മുഹറഖ് പെട്രോൾ പമ്പിന് എതിർവശത്തായി നാലാമത്തെ സെന്റർ കൂടി പ്രവർത്തനം ആരംഭിക്കുന്നുണ്ട്.
കേരളത്തിലും വിദേശങ്ങളിലും ക്‌ളാസുകൾ എടുത്തുള്ള പരിചയ സമ്പത്തും പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്.

കർണാടിക് സംഗിതം, ക്ലാസിക്കൽ നൃത്തങ്ങൾ, വയലിൻ, കിബോർഡ്,, ഗിത്താർ, ഫ്ലൂട്ട്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, കരാട്ടെ, കുങ്ഫു, യോഗ, കൗണ്സിലിംഗ് എന്നി കോഴ്‌സുകൾക്ക് പരിശീലനം നൽകുന്നു. ഓരോ മാസങ്ങളിലും എല്ലാ സെന്ററുകളിലും അതിഥികളായി എത്തുന്ന പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ കുട്ടികളുമായി സംവദിക്കും. ഗഫുളിൽ പുതിയതായി നിർമിച്ച imac cultural hall ൽ കുട്ടികൾക്ക് പ്രത്യേകം കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുന്നുമുണ്ട്.

കഴിഞ്ഞ ഏറെ വര്ഷങ്ങളായി ബഹറിനിൽ നടക്കുന്ന ബി. കെ . എസ് ബാലകലോത്സവം, കെ. സി . എ. ടാലെന്റ് സ്കാൻ, ഐ. എസ്. ബി. തരംഗ് യുത്ത് ഫെസ്റ്റിവൽ, എന്നിവയിടങ്ങളിൽ നിന്നും കലാപ്രതിഭ, കലാതിലകം, ഗ്രുപ് ചാമ്പ്യൻ തുടങ്ങി നിരവധി സമ്മാനങ്ങൾ imac ൽ പരിശീലനം നേടിയ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്.

പുതിയ രജിസ്‌ട്രേഷനുള്ള വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്
മനാമ 38096845, റിഫ 38094806, മുഹറഖ് 38852397, ബുദൈയ 38095853

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!