fbpx

Type to search

Bahrain Featured Kerala Local

ഹൃദയാഘാതം; മലയാളി ബഹ്റൈനിൽ മരണപ്പെട്ടു

മനാമ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്റൈനിൽ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി സ്വദേശി ചാത്തോത്ത് മീത്തൽ ഗോപാലൻ(62) ആണ് മരണപ്പെട്ടത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയ സ്തംഭനത്തിൽ പുലർച്ചെ ആയിരുന്നു അന്ത്യം. കൺസ്ട്രക്ഷൻ മേഖലാ തൊഴിലാളിയായിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളും നാട്ടിലാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ എം മഹേഷ്, മനോജ് മാഹി എന്നിവർ അറിയിച്ചു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!