fbpx

Type to search

Bahrain Featured Local

ബിൽഡിങ് തകർന്ന സംഭവം: പ്രധാനമന്ത്രി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു

മനാമ: സൽമാനിയയിൽ ബിൽഡിങ് തകർന്ന് വീണ് ഒരാൾ മരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തിൽ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു. നിരവധി പേർ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

അഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹ്യ വികസനം, ആരോഗ്യം, മുനിസിപ്പാലിറ്റി അഫേർ, അർബൻ പ്ലാനിംഗ് മുതലായ മന്ത്രാലയങ്ങൾ മുഖേന അപകടത്തിന്റെ അന്വേഷണവും റിപ്പോർട്ടും അടിയന്തിരമായി സമർപ്പിക്കാൻ അദ്ദേഹം ആവിശ്യപെട്ടു.

ആരോഗ്യ മന്ത്രാലയം മുഖേന, അപകടത്തിലകപ്പെട്ടവർക്ക് വേണ്ടത്ര പരിഗണന നൽകാൻ സർക്കാർ ആശുപത്രികളെ അറിയിച്ചു.

വേദനാജനകമായ സംഭവത്തിൽ അദ്ദേഹം അതീവ ഞെട്ടലും ദുഖവും രേഖപ്പെടുത്തി. പൂർണസുഖം പ്രാപിച്ച് എല്ലാവരും തിരികെ വരാൻ പ്രാർഥിക്കുന്നതായും ബഹ്റൈൻ ന്യൂസ് ഏജൻസി പുറത്തു വിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!