fbpx

Type to search

Bahrain Featured Local

ഐമാക് കൾച്ചറൽ ഹാൾ ഉദ്‌ഘാടനം ചെയ്തു: ബഹ്‌റൈനിലെ ഏറ്റവും വലിയ നൃത്ത-സംഗീത കലാകേന്ദ്രം ഇനി മുഹറഖിലും

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC ) ന്റെ പുതിയ കൾച്ചറൽ ഹാൾ വിജയദശമി നാളിൽ പ്രമുഖ കൗൺസിലറും അധ്യാപകനുമായ ഡോ. ജോൺ പനക്കൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഐമാക് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര സ്വാഗതവും, ഐമാക് ചെയർമാൻ ഫ്രാന്സിസ് കൈതാരത്ത് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബഹ്‌റൈനി സ്വദേശിനിയും യോഗ തെറാപ്പിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ അൽമൻസൂരി വിശിഷ്ടാതിഥിയായിരുന്നു. പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശേരി പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

യോഗയിലൂടെ മനുഷ്യന്റെ നല്ല ചിന്തകളെ ഉണർത്തികൊണ്ട് ശരീരത്തിനും മനസിനും കിട്ടുന്ന ആനന്ദത്തിലൂടെ ഒരാൾക്ക് മനുഷ്യ സ്നേഹിയായി മാറാനും സാമൂഹികമായ പല ചിന്തകളും അതിലൂടെ സാധ്യമാക്കാനും കഴിയുമെന്നും ബഹറിനിൽ താമസിക്കുന്ന വിദേശികൾക്ക്  അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനും പരിശീലനം നേടാനും കഴിയുന്ന തരത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ  ഐമാക് ലൂടെ  സാധ്യമാക്കുവാനുള്ള പ്രവർത്തനങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഐമാക് ബ്രാന്റ് അംബാസിഡർ കൂടിയായ ഫാത്തിമ അൽ മൻസൂരി ആശംസ പ്രസംഗത്തിൽ പറഞ്ഞു. പുതിയതായി ആരംഭിച്ച മുഹറഖ് സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് നടന്ന ചടങ്ങിൽ വച്ച് ഫാത്തിമ മൻസൂരി ഭദ്രദിപം കൊളുത്തി നിർവഹിച്ചു.

 

ബഹ്‌റൈനിൽ താമസിക്കുന്ന വിദേശികളായ കുട്ടികൾക്കുവേണ്ടി തുടങ്ങിയ ഈ കലാകേന്ദ്രം ഇന്ന് നൂതനമായ മാറ്റങ്ങൾക്ക് വിധേയമാക്കികൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കലാപ്രവർത്തന പരിശീലനവും യോഗ കൗൺസിലിംങിനും കൂടി ഈ വർഷം തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

മനാമ, റിഫ, ബുദയ, എന്നീ കേന്ദ്രങ്ങൾക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലാമത് സെന്റർ മുഹറഖിൽ ആരംഭിച്ചു. ഈ നാലുകേന്ദ്രങ്ങളിലാണ് ക്‌ളാസുകൾ നടക്കുന്നത്. എല്ലാ കോഴ്‌സുകൾക്കും പരിചയ സമ്പന്നരും യോഗ്യരുമായ പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്കു  നേതൃത്വം നൽകുന്നതെന്നും വിജയദശമി നാളിൽ പുതിയ ക്‌ളാസുകളിലേക്ക് ചേരുവനായി നിരവധി കുട്ടികൾ എത്തി എന്നും അദ്ദേഹം വ്യക്തമാക്കി.

സിംസ് പ്രസിഡണ്ട്‌ പോൾ ഉറവത്ത്, ഫെഡ് പ്രസിഡന്റ് പി വി രേമേഷ്, സാമൂഹിക പ്രവർത്തകൻ ബഷിർ അമ്പലായി തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു

പരിപാടിയുടെ ഭാഗമായി ഐമാക് നൃത്ത അദ്ധ്യാപിക കലാമണ്ഡലം സ്വാതി കൃഷ്ണ പുജാ ഡൻസും, സംഗീത അദ്ധ്യാപിക ആർ എൽ വി അജന്ത രാജു പ്രാർഥനഗീതവും അവതരിപ്പിച്ചു. ഫാത്തിമ യോഗ പരിശീലനത്തിന്  തുടക്കം കുറിച്ചുകൊണ്ട് ക്‌ളാസെടുത്തു. ഐമാക് അംഗം സാരംഗി ശശിധർ നന്ദി പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!