fbpx

Type to search

Bahrain Featured Interior Weather

ബഹ്‌റൈൻ മഴ: 24 മണിക്കൂറിൽ 64 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം

മനാമ: ബഹ്റൈനിൽ തുടരുന്ന മഴയിൽ 37 രക്ഷപ്രവർത്തന കോളുകൾ ലഭിച്ചുവെന്ന് സിവിൽ ആൻഡ് ഡിഫൻസ് റിപ്പോട്ടു ചെയ്യുന്നു. 24 മണിക്കൂറിൽ 64 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

മരങ്ങൾ ഒടിഞ്ഞു വീണും വഴിയരികിലെ പരസ്യ, അറിയിപ്പ് ബോർഡുകൾ ഇളകി വീണും ചെറിയ ഒറ്റപ്പെട്ട അപകടങ്ങൾ ചില പ്രദേശങ്ങളിൽ റിപ്പോട്ട് ചെയ്തു. ഗുരുതര അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോട്ട് ചെയ്തിട്ടില്ല.
24 മണിക്കൂറിനുള്ളിൽ 64 കോളുകൾ ഷോർട് സർക്യൂട്ട്, മരങ്ങളും സിഗ്നലുകളും വീണതും, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും പോലീസ് ഉദ്ദ്യോഗസ്ഥർ റിപ്പോട്ട് ചെയ്യുന്നു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!