fbpx

Type to search

Bahrain Featured GCC International Local Technology

അടുത്ത 48 മണിക്കൂറിന് ശേഷം ഇന്റർനെറ്റ് നിശ്ചലമാകും; വൻ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സാധ്യത

മനാമ : ഈ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമുള്ളൊരു വാർത്തയാണ് ടെക്ക് ലോകത്ത് നിന്ന് പുറത്ത് വരുന്നത്.

അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് നിശ്ചലമാകും. അറ്റകുറ്റപ്പണികൾക്കായി പ്രധാന സർവ്വറുകൾ ഓഫാക്കുന്നതിന്റെ ഭാ​​ഗമായിട്ടാണ് ആ​ഗോളവ്യാപകമായി ഇന്റർനെറ്റ് സൗകര്യങ്ങൾ തടസ്സപ്പെടുന്നത്. പ്രധാന സെർവ്വറുകൾ ഓഫാക്കുന്നതിന്റെ ഭാഗമായി അതിനോട് അനുബന്ധിച്ച ഇന്റർനെറ്റ് ഘടകങ്ങളും തടസ്സം നേരിടുമെന്ന് റഷ്യയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്റർനെറ്റിന്റെ ഡൊമെയിൻ നെയിം സിസ്റ്റം അഥവാ അഡ്രസ് ബുക്ക് സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇന്റർ‌നെറ്റ് കോർപറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആന്റ് നമ്പേഴ്സ‌് ആണ് പ്രാധാന സെർവ്വറിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ക്രിപ്റ്റോ​ഗ്രാഫിക് കീ മാറ്റുകയാണ് ചെയ്യുന്നത്. സൈബർ അറ്റാക്കിനെ പ്രതിരോധിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

സുരക്ഷിതവും സ്ഥിരവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ആ​ഗോള ഇന്റർനെറ്റ് സംവിധാനം ഷട്ട് ഡൗൺ ചെയ്യണമെന്ന് കമ്യൂണിക്കേഷൻ റെ​ഗുലേറ്ററി അതോറിറ്റി പ്രസ്താവിക്കുന്നു. ഇന്റർനെറ്റ് സേവനദാതാക്കൾ ഈ മാറ്റത്തിനെ പിന്തുണച്ചില്ലെങ്കിൽ ആ​ഗോളതലത്തിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. വെബ് പേജുകൾ ലഭ്യമാകുന്ന കാര്യത്തിലും മറ്റ് ഇന്റർനെറ്റ് ഇടപാടുകൾ‌ നടത്തുന്ന കാര്യത്തിലും അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ തടസ്സമുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!