fbpx

Type to search

Bahrain Featured Local

ഐ.വൈ.സി.സി ബഹ്‌റൈൻ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഗാന്ധി ജയന്തി ദിനാചരണം” സംഘടിപ്പിച്ചു. സൽമാനിയിൽ സ്ഥിതി ചെയുന്ന സെഗയ്യ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ട യോഗത്തില്‍ ഐ.വൈ.സി.സി. പ്രസിഡണ്ട്‌ ശ്രീ. ബ്ലസ്സന്‍ മാത്യു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശ്രീ. എന്‍.കെ മാത്യു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ഗാന്ധിജിയുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതു കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പ്രതിസന്ധി സംജാതമായതെന്നും ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും മഹാത്മജിയുടെ ധീര സ്മരണകൾ ഓരോ ഭാരതീയന്റെയും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ലെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ വ്യക്താമാക്കി.

പരിപാടിയുടെ ഭാഗമായി സർവ്വമത പ്രാർത്ഥനയും നടന്നു. ഐ.വൈ.സി.സി. ഉപാധ്യക്ഷന്മാരായ ഷാബു ചാലക്കുടി, വിനോദ് ആറ്റിങ്ങല്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ ഷഫീഖ് കൊല്ലം, മുന്‍ പ്രസിഡണ്ട്‌ ഈപ്പന്‍ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഐ.വൈ.സി.സി ആക്ടിംഗ് സെക്രട്ടറി അലന്‍ ഐസക് സ്വാഗതവും ട്രഷറര്‍ ഷബീര്‍ മുക്കന്‍ നന്ദിയും അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!