fbpx

Type to search

Bahrain Featured Local

ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളുമായി ജോബ് ഫെയർ

മനാമ : ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മേഖലയിൽ 1000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് ജോബ് ഫെയർ നടക്കുന്നു. രാജ്യത്തിലെ വിവിധ ഭാഗങ്ങളിലായുള്ള 35 ലധികം ഹോട്ടലുകളിലേക്കും ടൂറിസ്റ്റ് ഏജൻസികളിലേക്കുമായാണ് തൊഴിലവസരം.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനാണ് ഉദ്ഘാടനം ചെയ്തത്.

സൈദ് ടൌണിലെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ ഇന്നു ഉച്ചക്ക് 1 മണി വരെയാണ് ജോബ് ഫെയർ നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!