fbpx

Type to search

Bahrain Featured Local

രാജ്യസഭാ എം പി യും കരുണാനിധിയുടെ മകളുമായ കനിമൊഴി ഒക്ടോബർ 26 ന് ബഹ്റൈനിൽ

മനാമ: കലൈജ്ഞർ സെൻമുഴി പേരവെ സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ എം പി യും തമിഴ്നാട് മുൻമുഖ്യമന്ത്രിയുടെ മകളുമായ കനിമൊഴി ഒക്ടോബർ 26 ന് ബഹറിനിൽ എത്തിച്ചേരും. ഗുദൈബിയായിൽ സ്ഥിതി ചെയ്യുന്ന സ്വിസ്സ് ഇന്റെർനാഷനൽ ഹോട്ടലിൽ വെച്ച് നടക്കുന്ന ദ്രാവിഡ കുടുംബസംഗമത്തിൽ അവർ പങ്കെടുക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടി ഡാഹ്‌ലിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഡി എം കെ പ്രസിഡന്റ് ശ്രീ സ്റ്റാലിന്റെ പേരിലുള്ള “തലവതി ചോമ്മഴി നൂലകം” എന്ന പുസ്‌തകത്തിന്റെ പ്രകാശനകർമ്മം ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.പ്രമുഖ എഴുത്ത്കാരനും പത്രപ്രവർത്തകനുമായ സുബ്ബവീരപാണ്ഡ്യനും പരിപാടിയിൽ പങ്കെടുക്കും.

കുളച്ചൽ സാദിക്ക് (പ്രസിഡന്റ), രാജു കല്ലുംപുറം (OICC ഗ്ലോബൽ ജനറൽ സെക്രെട്ടറി), ഗഫൂർ കൈപ്പമംഗലം (KMCC വൈസ് പ്രസിഡന്റ്), ബൽരാജ്, സുരേഷ് പൂമലൈ, വെംബുരാജ്, സലിം, സെന്തിൽ കുമാർ, രവി ചന്ദ്രൻ, ആർ കെ മുത്തു, മാലിക് മുബാറക്, വെങ്കടേഷ്, മൈക്കിൾ നെവിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!