fbpx

Type to search

Bahrain Featured India Local

കരുണാനിധിയുടെ മകൾ കനിമൊഴി ആദ്യമായി ബഹ്റൈനിലെത്തുന്നു

മനാമ : ഇന്ത്യൻ രാജ്യ സഭ അംഗവും മുൻ തമിഴ്നാട് മുഖ്യമന്ത്രി ഡോ. കലൈഞ്ഞർ കരുണാനിധിയുടെ മകളുമായ കനിമൊഴി ആദ്യമായി ബഹ്റൈനിലെത്തുന്നു. മാധ്യമ പ്രവർത്തകയും കവിയത്രിയും കൂടിയായ കനിമൊഴി “തലപതിയാർ ചെമ്മൊഴി നൽഗം” പുസ്തക പ്രകാശനത്തിനായാണ് എത്തുന്നത്.

ഗുദൈബിയായിലെ സ്വിസ് ഇൻറർനാഷ്ണൽ ഹോട്ടലിൽ ഈ മാസം 26ആം തീയ്യതി വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ കരുൺചട്ടൈ തമിലർ മാഗസിന്റെ പ്രസാധകൻ സുബാ വീരപാണ്ഡിയനും പങ്കെടുക്കും.

പുസ്തക പ്രകാശനത്തിന് ശേഷം തമിൽ കൾച്ചറൽ ടോക് ഷോയും മറ്റു സംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!