fbpx

Type to search

Featured GCC Saudi Arabia

കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്: സൽമാൻ രാജകുമാരനുമായി എം.എ.യൂസഫലി ചർച്ച നടത്തി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ചർച്ച നടത്തി. സൗദിയുടെ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട് റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഗ്രൂപ്പിന്‍റെ സൗദിയിലെ നിക്ഷേപ- റീട്ടെയിൽ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച യൂസഫലി വാണിജ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും കിരീടാവകാശിയെ അറിയിച്ചു.

സൗദിയിൽ ഇതോടകം 14 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് 2020 ആകുമ്പോഴേക്കും 100 കോടി റിയാൽ മുടക്കി 15 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നുണ്ട്. ഇതോടെ ഗ്രൂപ്പിന്‍റെ സൗദിയിലെ മുതൽ മുടക്ക് 200 കോടി റിയാലാകും. ഇതിന് പുറമെ കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ 20 കോടി റിയാൽ ചെലവിൽ അത്യാധുനിക ലോജിസ്റ്റിക് കേന്ദ്രം നിർമിക്കുന്നു. ജീവനക്കാരിൽ 40 ശതമാനവും സൗദികളാണെന്നും പറഞ്ഞു.
മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചർ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിൽ ആഗോള തലത്തിലെ 2000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!