fbpx

Type to search

Bahrain Local

മഅദിൻ വൈസനീയം: ഖലീൽ ബുഖാരി തങ്ങൾ ബഹ്റൈനിൽ

മനാമ: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മലപ്പുറം മഅദിൻ അക്കാദമിയുടെ ‘വൈസനിയം’ സമ്മേളന പ്രചരണാർത്ഥം മഅദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സിക്രട്ടറിയുമായ ബദറുസ്സാദാത്ത് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ ബഹ്റൈനിലെത്തന്നു.

ഇരുപത് വർഷം മുമ്പ് ചെറിയ രൂപത്തിൽ ആരംഭിച്ച മഅദിൻ അക്കാദമിക്ക് കീഴിൽ ഇന്ന് നാല് കാമ്പസുകളിലായി നാല്പത് സ്ഥാപനങ്ങളിൽ ഇരുപതിനായിരത്തിലേറെ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പന്ത്രണ്ട് വിദേശ യൂണിവേഴ്സിറ്റികളുടെ അഫിലിയേഷനോട് കൂടി വിവിധ കോഴ്സുകൾക്കൊപ്പം അന്ധ, ബധിര, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം, ലഹരിമുക്ത ചികിത്സാ കേന്ദ്രം, സ്പാനിഷ്, ഇംഗ്ലീഷ്, അറബിക് ഭാഷാ പഠനകേന്ദ്രം എന്നിവയും സ്ഥാപനത്തെ വേറിട്ടുനിർത്തുന്നു,

യതീംഖാന, ഹിഫ്ളുൽ ഖുർആൻ കോളേജ്, മോഡൽ അക്കാദമി, ഐ.ടി.ഐ ആട്സ് സയൻസ് കോളജ് ,പോളിടെക്നിക് കോളജ് ,ഷീ കാമ്പസ് എന്നീ സ്ഥാപനങ്ങളടങ്ങിയ മഅദിൻ അക്കാദമിയുടെ ഒരു വർഷക്കാലമായി നടന്നു വരുന്ന ഇരുപതാം വാർഷികാഘോഷ പരിപരിപാടി ‘വൈസനീയ’ത്തിന്റെ സമാപന സമ്മേളനം ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് നടക്കുന്നത്.

‘വൈസനീയം’ സമ്മേളനത്തിന്റെ ബഹ്‌റൈൻ തല പ്രചാരണോദ്‌ഘാടനവും ഖലീൽ തങ്ങൾക്കുള്ള സ്വീകരണവും ഒക്ടോബർ 12 വെള്ളിയാഴ്ച രാത്രി 8 മണിക്ക് പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കും പരിപാടിയിൽ ഐ .സി .എഫ് –ആർ.എസ്.സി. നാഷനൽ നേതാക്കളും മറ്റ് പ്രമുഖരും സംബന്ധിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!