fbpx

Type to search

Bahrain Featured Kerala Local

ബഹ്റൈനിൽ മലയാളി വാഹനപകടത്തിൽ മരണപ്പെട്ടു

മനാമ: കിംഗ് ഫൈസൽ ഹൈവേയിൽ നടന്ന വാഹനപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളി സ്വദേശി മുത്തുസ്വാമി ഗുരുവായുരപ്പൻ രാജൻ (60) ആണ് മരിച്ചത്. ഒരു സൗദിപൗരന്റെ വാഹനം തൻറെ കാറുമായി കൂട്ടിയിടിച്ചു തലക്കു സാരമായി പരിക്കേറ്റ മുത്തുസ്വാമി രാജനെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന 24 വയസ്സുള്ള മകള്‍ പ്രിജിയെ പരിക്കുകകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

28 വർഷമായി ബഹ്‌റൈൻ പ്രവാസിയായ മുത്തുസ്വാമി രാജൻ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ പത്മാവതി, മക്കള്‍: ജിജി, പ്രിജി, ഷിജി

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!