fbpx

Type to search

Bahrain Featured Kerala Local

ബഹ്റൈനിൽ 10 ദിവസം പിന്നിടുന്ന പ്രവാസി മലയാളിയുടെ തിരോധാനം; ആശങ്കയോടെ ബന്ധുക്കൾ

മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വന്നിരുന്ന പ്രവാസി മലയാളിയെ കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. കോട്ടയം സ്വദേശി സാജു കുര്യൻ(55) നെയാണ് കാണാതായത്. ഒക്ടോബർ 11 മുതൽ സാജുവിന്റെ താമസ സ്ഥലത്തു നിന്നുമാണ് കാണാതായത്. ബഹ്റൈനിലെ സിയാം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സാജുവിന്റെ തിരോധാനത്തിൽ കമ്പനി അധികൃതർ റിഫ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സാജുവിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ അദ്ദഹത്തിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും റിഫയിലെ ഒരു മജ്ലിസിനോട് ചേർന്ന താമസ സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.

 

കമ്പനി അധികൃതർ ഫോണിൽ മാത്രമാണ് സഹോദരൻ മിസിംഗ് ആണെന്ന വിവരം അറിയുന്നതെന്ന് ബഹ്റൈനിൽ തന്നെ ജോലി ചെയ്യുന്ന സഹോദരൻ സാബു കുര്യൻ പറയുന്നത്. ദിവസവും ഫോണിൽ തങ്ങൾ സംസാരിക്കാറില്ലായെന്നും വെളളിയാഴ്ച്ചകളിൽ പള്ളിയിൽ വെച്ച് കണ്ടു മുട്ടാറാണ് പതിവെന്നും ഒക്ടോബർ 12 വെള്ളിയാഴ്‌ച്ച സാജു എത്തിയില്ലായെന്നും സാബു പറയുന്നു.

 

ഇന്ത്യൻ എംബസിയിലും കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ജോസ് കെ മാണി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സാബു പറഞ്ഞു.

സാജുവിനെ കുറിച്ചുള്ള എന്തെ്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 39288072 എന്ന നമ്പരിൽ ബന്ധപ്പെടുക.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!