fbpx

Type to search

Featured Kerala

“ശബരിമല ഞങ്ങളിൽ നിന്നും ബ്രാഹ്മണരായ തന്ത്രി കുടുംബം പിടിച്ചെടുത്തത്”, തിരികെ വേണമെന്ന അവകാശ വാദവുമായി മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്

ശബരിമല ക്ഷേത്രം മലയരയവിഭാഗത്തിൽ നിന്നും തന്ത്രികുടുംബം ഉൾപ്പെടുന്ന ബ്രാഹ്മണർ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങൾക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്. ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി കെ സജീവ് ആണ് ഇക്കാര്യം വെളിപ്പെടുത്തയത്.

ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവൽക്കരിക്കപ്പെട്ടതാണെന്നും ഒരു ചാനലിലെ ചർച്ചയിൽ അദ്ദേഹം പറഞ്ഞിരുന്നു. 1902ൽ തന്ത്രി കുടുംബം ആരാധനയിൽ അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നൂറ് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങൾ തട്ടിപ്പറിച്ചവരാണ് ഇപ്പോൾ ആചാരം സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെതെന്നും പി.കെ സജീവ് പറഞ്ഞു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നു. 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയിൽ അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിർത്തിച്ചു. മലയരയർ എന്നിട്ടും പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കുന്നത് തുടർന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നു- പി കെ സജീവ് പറയുന്നു.

മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കൽ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പി.കെ സജീവ് പറഞ്ഞു.

മലയരയർ അധിവസിച്ചിരുന്ന 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. മിഥോളജിയിൽ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തിൽ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മലയരയരുടെ ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!