fbpx

Type to search

Bahrain Featured Local

മാതാ അമൃതാനന്ദമയീ സേവാ സമിതി (MASS) ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: അമൃതാനന്ദമയീ സേവാ സമിതി (MASS) ബഹ്റൈൻ, മാതാ അമൃതാനന്ദമയി ദേവിയുടെ 65- മത് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 5 ന് സൽമാനിയ മിഡിൽ ഈസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫിന്റെ വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ചടങ്ങിൽ വിളക്കു തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച ഡോ. ബാബു രാമചന്ദ്രൻ മാസ്സ് ബഹ്റൈൻ ചെയ്യുന്ന ജീവ കാരുണ്യ പ്രർത്തനങ്ങളെ അനുമോദിച്ചു.

ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി M.P.രഘു, ഫ്രാൻസിസ് കൈതാരത്, സീറോ മലബാർ സഭ (സി എം എസ്) സുധീർ തിരുനല്ലത്ത് മാസ്സ് ബഹറൈൻ കോർഡിനേറ്റർ, മധ്യേഷ്യയിലെ വേൾഡ് എൻആർഐ കൌൺസിലിന്റെ അഡ്ഹോക്ക് ഡയറക്ടർ, മാസ്സ് ജനറൽ സെക്രട്ടറി ശ്രീ സതീഷ് കുമാർ, ഡോ. സായ് ഗിരിധർ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ, എൻ.കെ. ചന്ദ്രൻ മാസ് ബഹ്റൈൻ, ബികെഎസ് പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ പിള്ള, ഐസിആർഎഫ് ജനറൽ സെക്രട്ടറി മെഹ്റു വെലുവാല, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം , ശ്രീ.ശശിധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. സായ് സംസാരിച്ചു. രക്തത്തിലെ പഞ്ചസാര കൊളസ്ട്രോൾ പരിശോധന, ബിപി പരിശോധന, സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഇന്റേണൽമെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാമിലി ഫിസിഷ്യൻസ് തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റിയിൽ നിന്ന് കൺസൾട്ടേഷൻ ഉണ്ടായിരുന്നു. 400 ഓളം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!