fbpx

Type to search

Bahrain Featured Kerala Local

എം. എം. മണിയുടെ ബഹ്‌റൈൻ സന്ദർശനം- സമാഹരിക്കുന്ന തുക അർഹരിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം: ഐ.വൈ.സി.സി

മനാമ: കേരള വൈദ്യുത മന്ത്രി എം എം മണിയുടെ ബഹ്‌റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന തുക അർഹരിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് ഐ വൈ സി സി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രളയം നടന്ന ദിവസങ്ങളിൽ തന്നെ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ, വാണിജ്യ വ്യവസായ പ്രമുഖർ, കൂട്ടായ്‍മകൾ, വ്യക്തികൾ, സ്ഥാപനങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. കൂടാതെ ഐ വൈ സി സി അടക്കമുള്ള സംഘടനകളും, മാധ്യമ സ്ഥാപനങ്ങളും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങളും മറ്റു ആവിശ്യസാധങ്ങളും എത്തിച്ചിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, ചിലയിടങ്ങളിൽ ക്യാമ്പുകൾ പിടിച്ചെടുത്തു അവ അനർഹർ ആയ ആളുകൾ കൈയടക്കുന്ന കാഴ്ചയാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. അതൊന്നു ഏകോപിപ്പിച്ചു അർഹരായ ആളുകൾക്ക് എത്തിക്കുന്നതിന് പോലും സർക്കാർ സംവിധാനങ്ങൾക്കു സാധിച്ചിട്ടില്ല.

Also Read: കേരള പുനർനിർമാണ ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശപര്യടനത്തിന്: എം എം മണി ഈ മാസം 18-20 ബഹ്റൈൻ സന്ദർശിക്കും

ആയിരകണക്കിന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ട് പോലും പതിനായിരം രൂപയാണ് പല കുടുംബങ്ങൾക്കും ലഭിച്ചിട്ടുള്ളത്. ഭരണകക്ഷിയിലെ പാർട്ടിക്കാർ നൽകുന്ന ലിസ്റ്റനുസരിച്ചാണ് പല ഭാഗങ്ങളിലും റവന്യൂ ഉദ്യോഗസ്‌ഥർ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത്. അർഹരായ പലർക്കും തുക ലഭിക്കാതെയും അനർഹരായ സ്വന്തക്കാർക്ക് തുക ലഭിക്കുകയും ചെയ്യുന്നു. ഇത്തരം അപാകതകൾ പരിഹരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല പ്രളയാന്തര കേരളത്തെ പുനഃസൃഷിടിക്കുവാനുള്ള ശ്രമങ്ങൾക്കായി പ്രതിപക്ഷം എല്ലാവിധ പിന്തുണയും നൽകിയിട്ടുണ്ട്. കേരളത്തിന്റെ പുനഃ നിർമ്മാണത്തിനായി വേണ്ടി വരുന്ന തുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു പകരം ഈ ആവിശ്യത്തിനായി ഒരു ഫണ്ട് രുപീകരിച്ച് അതിലേക്കു സ്വികരിക്കാൻ സർക്കാർ തയാറാകണമെന്നു പ്രതിപക്ഷനേതാവും,മറ്റു നേതാക്കന്മാരും,പൊതു സമൂഹവും ആവിശ്യപ്പെട്ടിട്ടും ഈ പ്രത്യകഫണ്ട് എന്ന നിർദേശത്തോട് മുഖ്യമന്ത്രിയും സർക്കാരും പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു.


ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള കേരളത്തിന്റെ പുനർനിർമ്മാണം എന്ന മഹാദൗത്യം യാഥാർഥ്യമാകണമെങ്കിൽ എല്ലാം സുതാര്യമായിരിക്കണം. ഓരോ രൂപയും എന്താവശ്യത്തിനു എത്ര കാര്യക്ഷമമായി ഉപയോഗിച്ചെന്ന് ലോകത്തെവിടെയും ഇരുന്നു ആർക്കും അറിയാൻ കഴിയുന്ന രീതിയിൽ ആവണം. വിവരാവകാശനിയമ പ്രകാരം കഴിഞ്ഞദിവസം അപേക്ഷ നൽകിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ വരുന്ന തുകയുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതിൽ നിന്നും മുൻ എം എൽ എ യുടെ കടം വീട്ടാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന രീതിയൽ ഉള്ള വാർത്തകളും കാണുവാൻ സാധിക്കുന്നു.

ഡാം മാനേജ്മെന്റിന്റെ അശാസ്ത്രീയമായ തിരുമാനങ്ങളുടെ പരിണിത ഫലമാണ് കേരളത്തിലെ ചില ഭാഗങ്ങളിൽ ഉണ്ടായ പ്രളയം എന്ന് വിദഗ്‌ധരും, പ്രതിപക്ഷവും ചുണ്ടികാണിച്ചപ്പോൾ അവരെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ധിക്കാരപരമായ നിലപാടാണ് മന്ത്രി മണിയുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാരിന്റെ ഇത്തരം ധിക്കാരപരമായ നിലപാടുകളാണ് കേരളത്തിൽ നിലനിൽക്കുന്നത്.
സമയത്ത് ഡാം തുറക്കാൻ അനുവധിക്കാതെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുവാൻ കാരണക്കാരനും ദുരന്തശേഷം പ്രകൃതി ദുരന്തമൊക്കെ സാധാരണമാണെന്നും പറഞ്ഞു കേരളം കണ്ട മഹാദുരന്തത്തെ സാമാന്യവൽകരിച്ച എം എം മണി തന്നെ പ്രളയബാധിതർക്കുളള സഹായം അഭ്യർത്തിച്ച് വരുന്നത് പരിഹാസ്യമാണെന്നും ഐ വൈ സി സി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!