fbpx

Type to search

Cinema Featured Kerala

തമ്പി കണ്ണന്താനം അന്തരിച്ചു: വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഒരു പിടി സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ

എറണാകുളം : മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളുടെ ശില്പിയായ സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖ ബാധിതനായതിനെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം സംഭവിച്ചത്.

രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിങ്ങനെ മലയാള ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

സംവിധായകൻ, നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച തമ്പി കണ്ണന്താനം 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു എങ്കിലും 2004-നു ശേഷം മലയാളചലച്ചിത്രവേദിയിൽ സജീവമല്ലാതെയായി.

ജോഷിയുടെ സഹായി ആയി മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്താണ് സിനിമാ മേഖലയിലേക്കുള്ള കാൽവെപ്പ്. 1983ൽ താവളം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: കുഞ്ഞുമോൾ, മക്കൾ : ഐശ്വര്യ, ഐഞ്ചൽ

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!