fbpx

Type to search

Bahrain Featured Interior

ബഹ്റൈന്റെ വളർച്ചയിൽ അയൽ രാജ്യങ്ങളുടെ പങ്ക് വലുത് : ഉപ പ്രധാനമന്ത്രി

മനാമ : ബഹ്റൈ​​ന്റെ  വളര്‍ച്ചയിലും സമ്പദ് ഘടനയിലെ പുരോഗതിയിലും അയല്‍ രാഷ്ട്രങ്ങളുടെ പരിധിയില്ലാത്ത പിന്തുണയും പ്രോല്‍സാഹനവും വിലമതിക്കാനാവാത്തതാണെന്ന് ഉപപ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.  സൗദി, കുവൈത്ത്, യു.എ.ഇ ധനകാര്യ മന്ത്രിമാരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സന്ദര്‍ഭങ്ങളില്‍ ഈ മൂന്ന് രാജ്യങ്ങളും ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായവും പിന്തുണയും രാജ്യത്തിന് ഏറെ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.

ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍, യു.എ.ഇ ധനകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹമീദ് അല്‍തായിര്‍, കുവൈത്ത് ധനകാര്യ സഹമന്ത്രി ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്രിഫ്, ബഹ്റൈന്‍ ധനകാര്യ മന്ത്രി ഷേഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ഉപ പ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.

അയല്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കാനും പരസ്പര സഹകരണത്തോടെ മേഖലയില്‍ സമാധാനവും ശാന്തിയും നിലനിർത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ബഹ്റൈൻ ഉപപ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!