fbpx

Type to search

Bahrain Featured Local Tourism

500 ഓളം തൊഴിലവസരങ്ങളുമായി ജുഫൈറിലും ഒയാസിസ് മാൾ

മനാമ : 500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് ജുഫൈറിലും ഷോപ്പിംഗിനും വിനോദത്തിനുമായി ഒയാസിസ് മാൾ തുറന്നു. അൽ റാഷിദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാളിൽ 35 ശതമാനം തൊഴിലവസരങ്ങളും ബഹ്റൈൻ പൗരന്മാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

900 ലധികൾ കാറുകൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിക്കൊണ്ട് 60,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ആരംഭിക്കുന്ന സ്ഥാപനം ഇൻഡസ്ട്രി കോമേഴ്സ് ആൻഡ് ടൂറിസം മിനിസ്ട്രി കേമേഴ്സ് അഫയർ അണ്ടർ സെക്രട്ടറി നദർ അൽ മെയ്ദ് ഉദ്ഘാടനം നിർവഹിച്ചു.

ബഹ്റൈനിലെ റീടെയിൽ ഇൻഡസ്ട്രീസിനെയും ടൂറിസത്തേയും ശക്തിപ്പെടുത്തുന്നതിനൊപ്പം ഉദ്ദ്യോഗാർത്ഥികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയും കൂടിയാണ് പുതിയ മാൾ.

ലോകത്തിലെ മികച്ച ബ്രാൻഡുകൾ എല്ലാം ജുഫൈറിലെ ഒയാസിസ് മാളിൽ ലഭ്യമാകും.

റിഫയിലും മുഹറാഖിലും ഒയാസിസ് മാൾ വിജയകരമായി പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് ജുഫൈ റിലും ആരംഭിക്കുന്നത്.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!