fbpx

Type to search

Bahrain Featured GCC India Kerala Local

2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കും വോട്ടവകാശം ഉറപ്പുവരുത്താം, രെജിസ്റ്റർ ചെയ്യൂ

വിദേശത്തു ജീവിക്കുന്ന, ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് 2019 പാർലമെന്റ് ഇലക്ഷനിലേക്കുള്ള വോട്ടവകാശം ഉറപ്പുവരുത്താൻ അവസരം. ജോലി, വിദ്യാഭ്യാസം…. മുതലായ ആവശ്യങ്ങൾക്ക് ഇന്ത്യക്ക് പുറത്തു പോയ പൗരൻമാർക്ക് അവസരം വിനിയോഗിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഓൺലൈനായി തന്നെ രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനവുമുണ്ട്.

പ്രവാസി വോട്ടവകാശത്തിനായി ദേശീയ ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. നിലവിൽ അപേക്ഷകൻ ജീവിക്കുന്ന രാജ്യത്തിലെ വിവരങ്ങളും ഇന്ത്യൻ പൗരനാണെന്ന് ഉറപ്പാക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതോടൊപ്പം രേഖകളുടെ പകർപ്പും സൈറ്റിൽ അപ് ലോഡ് ചെയ്യണം. വെബ്സൈറ്റിൽ ഭാഷ മലയാളം തിരെഞ്ഞെടുത്തും പ്രവാസികൾക്ക് വിവരങ്ങൾ രേഖപ്പെടുത്താം.

ഇലക്ഷൻ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിച്ച് രെജിസ്റ്റർ ചെയ്യാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

http://eci.nic.in/OverseasVoters/home.html

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!