fbpx

Type to search

Business Dubai Featured GCC

പഞ്ചാബിൽ മുതൽ മുടക്കാൻ എത്തുന്ന നിക്ഷേപകർക്ക് സർക്കാർ എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്ന് പഞ്ചാബ് ധനമന്ത്രി അബുദാബിയിൽ

അബുദാബി: പഞ്ചാബിൽ മുതൽ മുടക്കാൻ എത്തുന്ന നിക്ഷേപകർക്ക് സർക്കാർ എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്ന് പഞ്ചാബ് ധനകാര്യ വകുപ്പ് മന്ത്രി മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും യു.എ.ഇ. സന്ദർശനത്തിനായി അബുദാബിയിലെത്തിയ മന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി മൻപ്രീത് സിംഗ് ബാദൽ കൂടിക്കാഴ്ച നടത്തി. പഞ്ചാബിൽ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിച്ച മന്ത്രി ആവശ്യമായ എല്ലാ സേവനങ്ങളും സർക്കാർ ഉറപ്പ് വരുത്തുമെന്നും പറഞ്ഞു.

നിക്ഷേപകർക്ക് മുതൽ മുടക്ക് തിരിച്ച് കിട്ടുന്നത് വരെ സംസ്ഥാന നികുതികൾ സർക്കാർ നിക്ഷേപർക്ക് തന്നെ തിരിച്ചു കൊടുക്കുന്ന നിക്ഷേപകരെ ആകർഷിക്കുന്ന നൂതന പദ്ധതിയെപ്പറ്റിയും മന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ്, കോൾഡ് സ്റ്റോർ, കൺവെൻഷൻ സെൻ്റർ, ഷോപ്പിംഗ് മാൾ മുതലായവയിൽ നിക്ഷേപിക്കുന്നതിനെപ്പറ്റിയുള്ള സാധ്യകൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, പഞ്ചാബ് സർക്കാർ ഉപദേശകൻ ബൽവീന്ദർ സിംഗ് കോഹ്ലി, ഇൻവെസ്റ്റ് പഞ്ചാബ് സി.ഇ.ഒ. രജത് അഗർവാൾ, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം, ഡയറക്ടർ എം.എ.സലീം എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

തുടർന്ന് പ്രതിനിധി സംഘം മുഷ്റിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചാബിൽ നിന്നുള്ള തനത് ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രദർശനവും സജ്ജീകരിച്ചിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!