fbpx

Type to search

Bahrain Featured Local

പുരുഷന്മാരിലുണ്ടാകുന്ന പ്രൊസ്റ്റേറ്റ് ക്യാൻസർ ബോധവൽക്കരണവുമായി ലോകം മുഴുവൻ യാത്ര ചെയ്യുന്ന സംഘം ബഹ്റൈനിൽ

മനാമ : പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ ബോധവൽക്കരണവുമായി ലോകം മുഴുവൻ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന സംഘം ബഹ്റൈനിലെത്തി. പ്രൊസ്റ്റേറ്റ് ഗ്രന്ധിയിലുണ്ടാകുന്ന ക്യാൻസറിന്റെ ബോധവൽക്കരണവും പുരുഷ മാനസികാരോഗ്യവും ലക്ഷ്യം വെച്ചാണ് ചെറു സംഘം ലോകം മുഴുവൻ യാത്ര ചെയ്യുന്നത്.

95 രാജ്യങ്ങളിലായി 650 ലധികം നഗരങ്ങളിൽ യാത്ര ചെയ്താണ് മനാമയിൽ എത്തിച്ചേർന്നത്. ബഹ്റൈനിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിലും ഇവർ സംസാരിച്ചു. ഓരോ രാജ്യങ്ങളിലും എത്തി അവിടെയുള്ള പുരുഷ മോട്ടോർ സൈക്കിൾ റൈഡേഴ്സുമായി ചേർന്നാണ് ഇവർ യാത്ര ചെയ്ത് സന്ദേശം കൈമാറുന്നത്.

ലോകത്തെമ്പാടുമായി 10 ലക്ഷത്തിലധികം പുരുഷന്മാരാണ് ഓരോ വർഷത്തിലും പ്രൊസ്റ്റേറ്റ് ക്യാൻസറിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതെന്ന കണക്കുകളാണ് ഈ സംഘത്തെ ഇത്തരത്തിലൊരു യാത്ര തിരെഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!