fbpx

Type to search

Bahrain Featured Kerala Local

‘കൊടുക്കാതിരിക്കാൻ നൂറു ന്യായങ്ങൾ നിരത്താം, കൊടുക്കാൻ ഒരു കാരണം മാത്രം മതി’ – ഇത് നമ്മുടെ കേരളമാണ്: #ReBuildKerala- ഹേറ്റ് ക്യാമ്പയിനുകൾക്കെതിരെ പി വി രാധാകൃഷ്ണപിള്ള

മനാമ: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിൻറെ പുനർ നിർമാണത്തിനായി സർക്കാരിൻറെ ഊർജ്ജിത ധന സമാഹരണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ഹേറ്റ് ക്യാമ്പെയ്‌നുകൾക്കെതിരെ ബഹ്‌റൈൻ കേരളീയ സമാജം അധ്യക്ഷൻ പി വി രാധാകൃഷ്ണപിള്ള. കൊടുക്കാതിരിക്കാൻ നമുക്ക് നൂറു ന്യായങ്ങൾ ഇനിയും ഉണ്ടാക്കാൻ സാധിക്കുമെന്നും എന്നാൽ പുനരധിവാസ പ്രവർത്തനങ്ങളോട് സഹകരിക്കാൻ ഇത് നമ്മുടെ നാടിനു വേണ്ടിയാണെന്ന ഒറ്റ കാരണവും ബോധ്യവും മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ധന സമാഹരണവുമായി ബന്ധപ്പെട്ട് സമാജത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർമണി- വാക് വിത് കേരള: ഓണം – നവരാത്രി ആഘോഷങ്ങളെ കുറിച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഹേറ്റ് ക്യാമ്പെയ്‌നുകൾക്കെതിരെ തുറന്നടിച്ചത്.

പി വി രാധാകൃഷ്ണപിള്ള (പ്രസിഡന്റ്, ബഹ്‌റൈൻ കേരളീയ സമാജം)

കേരള പുനർനിർമാണ ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശപര്യടനത്തിന് ഒരുങ്ങുന്നതിൻറെ ഭാഗമായി ഈ മാസം 18-20 ന് ബഹ്‌റൈനിലെത്തുന്ന വൈദ്യുത മന്ത്രി എം എം മണിയുടെ വർത്തകൾക്കെതിരെയും ക്യാമ്പെയ്‌നുകൾ നടക്കുന്നുണ്ട്. ഒരു പാർട്ടിക്കോ വ്യക്തിക്കോ അല്ല, നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു പ്രളയത്തെ അതിജീവിച്ച നമ്മുടെ നാടിൻറെ പുനർനിർമാണത്തിനാണ് നമ്മളൊന്നിക്കുന്നത്. സർക്കാരുകളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. സർക്കാരുകൾ ഏതു തന്നെ ആയാലും നമുക്ക് നമ്മുടെ നാടിനൊപ്പം നിൽക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

എം എം മണി (വൈദ്യുത മന്ത്രി)

എം എം മണി (വൈദ്യുത മന്ത്രി)

 

എം എം മണിയുടെ ധന സമാഹരണ സന്ദർശന വാർത്തയിൽ ഹേറ്റ് ക്യാമ്പെയ്ൻ ധ്വനിയിൽ ബഹ്‌റൈൻ വാർത്തയിൽ വന്ന കമന്റുകളിൽ ചിലത്

ചിലവുകൾ കുറച്ചു ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യമിട്ടാണ് സമാജം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ പ്രവാസ ലോകത്തു നിന്നും അനവധി സഹായ സഹകരണ ഓഫറുകൾ പരിപാടിയുടെ ഭാഗമായി വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും സമാജം അധ്യക്ഷൻ പറഞ്ഞു. 10 ദിവസത്തെ പരിപാടികൾക്കായി മുഴുവൻ അറേഞ്ച്മെൻറ്സും സൗജന്യമായി നൽകാമെന്ന് പറഞ്ഞു മുന്നോട്ട് വന്ന ബഹ്‌റൈനിലെ പ്രമുഖ ഇവൻറ് മാനേജ്മന്റ് ടീം ആയ PICO യുടെ സഹായങ്ങൾ അദ്ദേഹം എടുത്തു പറയുകയുണ്ടായി. ബഹ്‌റൈൻ സ്വദേശികളുടെ സ്ഥാപനങ്ങൾ പോലും വളരെ പോസിറ്റീവ് ആയിട്ടാണ് സമീപിക്കുന്നതെന്നും, ഇത്തരത്തിൽ മുന്നോട്ട് പോകുമ്പോൾ വിദ്വെഷ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും കൂട്ടി ചേർത്തു.

ധന സമാഹരണത്തിനായി പാചക കലയിലെ കുലപതിയായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവംബർ 2 ന് ഒരുക്കുന്ന സമൂഹ സദ്യയിലേക്കുള്ള കൂപ്പണുകൾ സമാജം കൗണ്ടർ മുഖേന നൽകി തുടങ്ങിയിട്ടുണ്ട്. സമാജം അംഗങ്ങൾക്ക് 2.5 BD യും അല്ലാത്തവർക്ക് 3.5 BD യുമാണ് ഈടാക്കുന്നത്. കൂടാതെ 10 ദിവസത്തെ പരിപാടികളിൽ മെഗാ ഇവന്റ് ദിനമായ 18,19 തീയതികളിൽ നടക്കുന്ന കെ എസ് ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരുടെ പരിപാടികൾക്ക് 300 പേർക്കായി 20 BD നിരക്കിലാണ് മുൻ നിര ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. സമാഹരിക്കുന്ന തുക മുഴുവനായും കേരളത്തിന്റെ പുനർ നിർമാണത്തിനായുള്ള മുഖ്യ മന്ത്രിയുടെ പുനരധിവാസ ഫണ്ടിലേക്കാണ് പോകുന്നത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!