fbpx

Type to search

Business Dubai Featured GCC Kerala

ഏറ്റെടുത്ത സാലറി ചലഞ്ച് അതിവേഗതയിൽ പൂർത്തീകരിച്ച് ലുലു ഗ്രൂപ്പ് ജീവനക്കാർ: 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

ദുബായ് : നവകേരള നിര്‍മ്മാണം ലക്ഷ്യമിട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് അതിവേഗതയിൽ ഏറ്റെടുത്ത് പ്രാവർത്തികമാക്കി ലുലു ഗ്രൂപ്പ് ജീവനക്കാര്‍. 10 കോടി രൂപയാണ് ലുലു ഗ്രൂപ്പ് സീനിയര്‍ മാനേജ്മെന്റ് ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് സ്വരൂപ്പിച്ച് 2 ദിവസത്തിനകം തന്നെ നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് 10 കോടി രൂപയുടെ ചെക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം യുഎഇയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു തുക കൈമാറുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്.

ലുലു ഗ്രൂപ്പ് ജീവനക്കാരുടെ ഈ പ്രവര്‍ത്തി മാതൃകാപരമാണ്‌ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!