fbpx

Type to search

Bahrain Featured Local

ആർ.എസ്.സി മുഹറഖ് സെൻട്രൽ വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

മുഹറഖ്: പ്രവാസത്തിലെ വിദ്യാർത്ഥികളിൽ സാമൂഹീകരണം സാധ്യമാക്കുന്നതിനായി ‘ആകാശം അകലെയല്ല ” എന്ന ശീർഷകത്തിൽ മുഹറഖ് സെൻട്രൽ ആർ.എസ്.സി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം.ആർ.എസ്.സി. ഗൾഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും 3 കേന്ദ്രങ്ങളിൽ സ്റ്റുഡൻസ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്.

മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് കോൺഫ്രൻസ് ഹാളിൽ നടന്ന സ്റ്റുഡൻസ് സമ്മിറ്റ് സെൻട്രൽ ചെയർമാൻ റഷീദ് തെന്നലയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്.സെൻട്രൽ സിക്രട്ടറി അബ്ദുസമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, ബഷീർ.മാസ്റ്റർ ക്ലാരി , ഹംസ പുളിക്കൽ , ഫളലുദ്ദീൻ ഹിമമി ,ശബീർ മുസല്യാർ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മീറ്റ് ദ ഗസ്റ്റ് പരിപാടിയിൽ പ്രമുഖ പീഡിയാട്രിസ്റ്റ് ഡോക്ടർ മുജീബുറഹ്മാൻ കുട്ടികളുമായി സംവദിച്ചു, തുടർന്ന് നടന്ന
സ്റ്റുഡൻസ് ഡയസ് (വിദ്യാർത്ഥി സമ്മേളനം) അജാസിന്റ അദ്ധ്യക്ഷതയിൽ സ്കൈ ടീം ലീഡ്‌ മസ്റൂർ ഉദ്ഘാടനം ചെയ്തു.
വിവിധ യൂനിറ്റുകളിൽനിന്നും തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ 40 അംഗ സ്കൈ ടീം സമർപ്പണം ആർ.എസ്.സി. ഗൾഫ്‌ കൗൺസിൽ സമിതിയംഗം അൻവർ സലീം സഅദി നിർവ്വഹിച്ചു.

വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം സി.ബി. ഡയരക്ടർ സുബൈർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് കെ.സി.സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കോൺഫ്രൻസ് മുഖ്യാതിഥി മുൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുഹറഖ് സെൻട്രൽ സ്റ്റുസൻസ് സിന്റിക്കേറ്റ് പ്രഖ്യാപനം ഐ.സി.എഫ്.നാഷനൽ പബ്ലിക്കേഷൻ പ്രസിഡണ്ട് മമ്മൂട്ടി മുസല്യാർ വയനാട് നിർവ്വഹിച്ചു.ആർ.എസ്.സി. നാഷണൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ , നാഷനൽ ജനറൽ കൺവീനർ വി.പി കെ. മുഹമ്മദ്, സി.എച്ച്. അഷ്റഫ് . നാസർ ഫൈസി പടിഞ്ഞാറത്തറ, വി.പി.കെ.അബൂബക്കർ ഹാജി പ്രസംഗിച്ചു. മുഹമ്മദ് ഹാജി കണ്ണപുരം, ബഷീർ. ഹാജി, മുഹമ്മദ് കോമത്ത്, ഷാഫി വെളിയങ്കോട്,. ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അശ്റഫ് .മങ്കര ,നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംബന്ധിച്ചു, .ജാഫർ പട്ടാമ്പി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!