fbpx

Type to search

Bahrain Featured Local

കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശ്വാസദാര്‍ഢ്യത മുഖ്യ പങ്ക് വഹിക്കുന്നു: സഈദ്‌ റമദാൻ നദ്‌വി

മനാമ: കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശ്വാസദാര്‍ഢ്യത മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി അഭിപ്രായപ്പെട്ടു. ഫ്രന്‍റ്സ് വനിതാ വിഭാഗം മനാമ യൂണിറ്റ് ‘വ്യക്തി, സമൂഹം, സദാചാരം എന്ന പ്രമേയത്തില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം ഒരാളെ ലക്ഷ്യത്തിലേക്ക് നയിക്കുകയും നല്ല മാര്‍ഗത്തില്‍ മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയും തിന്മയെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിലക്കുകളില്‍ നിന്ന് മനുഷ്യനെ തടയുക ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമല്ല, മറിച്ച് മാനസിക സംസ്കരണത്തിലൂടെ സംസ്കാരമുള്ളവനായി മാറ്റുകയെന്നത് കൂടിയാണ്്. സദാചാര അപഭ്രംശങ്ങളെ മൂല്യവത്തായ ജീവിത ശൈലി കൊണ്ടും ശക്തമായ വിശ്വാസം കൊണ്ടുമേ പ്രതിരോധിക്കാന്‍ സാധിക്കൂ. നിര്‍ലജ്ജത വ്യാപകമാകുമ്പോഴാണ് അപഭ്രംശങ്ങളുണ്ടാവുന്നത്. ലജ്ജ വിശ്വാസത്തിന്‍െറ ഭാഗമാണെന്നുള്ള പ്രവാചക പാഠം ഓര്‍ത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രന്‍റ്സ് മനാമ വനിതാ വിഭാഗം ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂനിറ്റ് പ്രസിഡന്‍റ് റഷീദ സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുമാന സമീര്‍ സ്വാഗതമാശംസിക്കുകയും ഫര്‍സാന റാഫി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫര്‍സാന സുബൈര്‍ ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. ഷമീന ലത്തീഫ്, സുജീറ, റസീന അക്ബര്‍എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!