fbpx

Type to search

Bahrain Featured Local

‘സമസ്ത ശരീഅത്ത് സംരക്ഷണ മഹാ സമ്മേളനം’ ശനിയാഴ്ച കോഴിക്കോട്ട്; ബഹ്റൈനിലുടനീളം ‘സമസ്ത ഏരിയാ തല ഐക്യദാര്‍ഢ്യ സംഗമങ്ങള്‍’ നാളെ(11, വ്യാഴം) മുതല്‍

മനാമ: നാട്ടില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം ഒക്ടോ.13ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ മഹാ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നാളെ മുതല്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസംഗമങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കും.

സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ ഒക്ടോ.11ന് വ്യാഴാഴ്ച രാത്രി 9.30 ന് വാരാന്ത സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ചാണ് ഐക്യദാര്‍ഢ്യ സംഗമം ഒരുക്കിയിരിക്കുന്നത്. ബഹ്റൈനിലെ മുഴുവന്‍ വിശ്വാസികളും പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +973-33450553.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!