fbpx

Type to search

Bahrain Featured Local

സമസ്ത ശരീഅത്ത് സമ്മേളനം ഇന്ന്; പ്രവാസികള്‍ക്കായി തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

മനാമ: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്രത്തിനും പൗരാവകാശ സംരക്ഷണത്തിനുമായി ഇന്ന് (ശനിയാഴ്ച) വൈകിട്ട് എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം കോഴിക്കോട് മുതലക്കുളത്ത് നടക്കും. പ്രവാസികള്‍ക്കായി സമ്മേളനം പൂര്‍ണ്ണമായും ഓണ്‍ലൈനിലും സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വഴിയും തല്‍ സമയ സംപ്രേഷണം ചെയ്യുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബൈലക്‌സ്‌ മെസഞ്ചറിലെ സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ എസ്.കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, www.skicrtv.com, skicrtv യുടെ യൂടൂബ്, ഫൈസ് ബുക്ക് പേജുകള്‍, SKICR മൊബൈല്‍ ടി.വി, റേഡിയോ എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. കൂടാതെ സുപ്രഭാതം ഫൈസ്ബുക്ക് പേജ് വഴിയും തല്‍സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലൈവ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്- ഇന്ത്യ- 00919846344404, ഗള്‍ഫ്-+966 50 755 2780, 0097333842672.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!