fbpx

Type to search

Bahrain Featured Kerala Local

ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പി യും നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയം: സത്യൻ മൊകേരി

മനാമ : കേരളത്തെ തകർത്ത പ്രളയത്തെ തുടർന്ന് പുനർ നിർമ്മാണം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാറിനെ സഹായിക്കണമെന്ന് ബഹ്റൈൻ പ്രവാസികളോട് നാദപുരം എം.എൽ.എയും സി പി ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിലവിൽ ബി.ജെ.പി യും കോൺഗ്രസ് പാർട്ടിയും നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ശബരിമല വിഷയത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഇടതു പക്ഷ സർക്കാരിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് വിശ്വാസി സമൂഹത്തെ തെറ്റിധരിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കി മാറ്റി രാഷ്ട്രിയ നേട്ടം കൊയ്യാനാണ് സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നത്. കോൺഗ്രസും ഇടതു സർക്കാരിനെ തകർക്കാൻ അവരോടൊപ്പം സന്ധി ചേരുന്നതിനാണ് കേരളം സാക്ഷിയാകുന്നത്.

കേന്ദ്ര ഗവൺമെന്റ് ശബരിമലയിലെ സ്ത്രീ പ്രവേശനം സ്വാഗതം ചെയ്യുമ്പോൾ കേരളത്തിൽ ബിജെപി എതിർ നിലപാട് കൈകൊള്ളുമ്പോൾ തന്നെ ഈ വിഷയത്തിലെ രാഷ്ട്രിയ ഇരട്ടതാപ്പ് വ്യക്തമാണ്.

സുപ്രീം കോടതി ഇത്തരത്തിലൊരു സെൻസിറ്റീവ് വിഷയത്തിൽ വിധി പുറപ്പെടുവിപ്പിക്കുമ്പോൾ തന്ത്രി, ക്ഷേത്രചാര്യന്മാരുടെയും അഭിപ്രായം ആരായാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സത്യൻ മൊകേരിയോടൊപ്പം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ, നവകേരള ബഹറൈൻ കോഡിനേഷൻ സെക്രട്ടറി ഷാജി മുതല, അസിസ്റ്റൻറ് സെക്രട്ടറി ജേക്കബ് മാത്യു എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!