fbpx

Type to search

Bahrain Featured Interior

ചെച്​ന റിപബ്ലിക്കുമായുള്ള ബന്ധം ശക്തമാക്കാൻ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സന്ദർശനം

മനാമ : ചെച്​ന റിപബ്ലിക്കുമായുള്ള ബന്ധം ശക്തമാക്കുന്നതിനും ‘ഗ്രോസ്നി’ പട്ടണത്തി​​ന്റെ  200 ആം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായി യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാനും ബഹ്റൈന്‍ അത്ലെറ്റിക് ഫെഡറേഷന്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ ചെച്​നിയയിലത്തെി.
ചെച്​നിയന്‍ പ്രസിഡൻറ്​  റമദാന്‍ അഹ്മദ് ഖദിറോവി​​ന്റെ ക്ഷണ സ്വീകരിച്ചാണ് സന്ദര്‍ശനം. ചെച്​നിയന്‍ പ്രധാനമന്ത്രി, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, റഷ്യയിലെ ബഹ്റൈന്‍ സ്ഥാനപതി അഹ്മദ് അബ്ദുറഹ്മാന്‍ അസ്സാആത്തി എന്നിവരും സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒൗദ്യോഗിക സ്വീകരണ പരിപാടികള്‍ക്ക് ശേഷം പ്രസിഡന്‍റ് ഖദിറോവുമായി കൂടിക്കാഴ്​ചയും ചര്‍ച്ചയും നടത്തുകയും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വിലയിരുത്തുകയും ചെയ്​തു. ചെച്നിയ വിവിധ മേഖലകളില്‍ നേടിയെടുത്ത വളര്‍ച്ചയും പുരോഗതിയും അസൂയാര്‍ഹമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. റമദാന്‍ ഖദിറോവി​​ന്റ നേതൃത്വത്തില്‍ രാജ്യത്തിന് കൂടുതല്‍ പുരോഗതിയും ക്ഷേമവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്​തു.
ഇരു രാജ്യങ്ങളിലെയും ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!