fbpx

Type to search

Bahrain Featured Local

അമേരിക്കയില്‍ നടന്ന വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഷേഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വിജയകിരീടം ചൂടി

മനാമ :  ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​റെ  പേഴ്​സണല്‍ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അമേരിക്കയില്‍ നടന്ന വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ വിജയ കിരീടം ചൂടി. ഷേഖ് നാസറിന്റെ വിജയത്തിൽ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് കാബിനറ്റ് യോഗം പ്രത്യേകം ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രിയും ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് ആശംസകള്‍ അറിയിച്ചു. രാജ്യത്തി​​ന്റെ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒന്നായി ഇത് മാറിയതായി അദ്ദേഹം പറഞ്ഞു.

ശൈഖ്​ നാസറി​​ന്റ മുന്നേറ്റം ധീരതയോടെ വെല്ലുവിളികളെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാജാവ് ചൂണ്ടിക്കാട്ടി. അതിനിടെ വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ മികച്ച വിജയം നേടിയ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സര സംഘാടക സമിതി ആദരിച്ചു. ചരിത്രം അടയാളപ്പെടുത്തിയ വിജയമാണിതെന്ന്​ സംഘാടക കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!