fbpx

Type to search

Bahrain Featured Health Local

“സ്തനാർബുദം തിരിച്ചറിയാം ആരംഭഘട്ടത്തില്‍ തന്നെ” – ഡോ. നജീബ; ഷിഫ – ബിഎംബിഎഫ് ബോധവൽകരണ ക്ലാസ് ശ്രദ്ധേയമായി

മനാമ: ലോക സ്തനാര്‍ബുദ ബോധല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചു ബഹ്‌റൈന്‍ മലയാളി ബിസനസ് ഫോറം (ബിഎംബിഎഫ്) വനിതാ വിഭാഗവുമായി ചേര്‍ന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് സീനിയര്‍ റെസിഡന്റ് സര്‍ജന്‍ ഡോ. നജീബ് അല്‍മൂസവി ക്ലാസ് നയിച്ചു.
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളതെന്ന് ഡോ. നജീബ അല്‍മൂസവി പറഞ്ഞു. ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ ചികത്സിച്ച് സുഖപ്പെടുത്താനാവുന്ന രോഗമാണ് സ്തനാര്‍ബുദം. രോഗം തിരിച്ചറിയാന്‍ രോഗലക്ഷണങ്ങളെ കുറിച്ച് ധാരണ അത്യാവശ്യമാണ്.സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാര്‍ബുദം. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. നൂറില്‍ ഒരു പുരുഷന് എന്ന തോതിലാണ് രോഗം കണ്ടുവരുന്നത്. 2016 ല്‍ ബഹ്‌റൈനില്‍ സ്തനാര്‍ഭുദ നിരക്ക് 55.2 ശതമാനമായിരുന്നെങ്കില്‍ ഇന്ന് അത് ഗണ്യമായി കുറഞ്ഞു. സര്‍ക്കാരിന്റെയും കാന്‍സര്‍ സൊസൈറ്റിയുടെയും വിവിധ സംഘടനകളുടെയും ആശുപത്രികളുടെയും മറ്റും ശക്തമായ ബോധവല്‍ക്കരണം കാരണമാണ് രോഗ നിരക്ക് കുറഞ്ഞതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കേ സ്തനാര്‍ബുദം വരൂ എന്ന ധാരണ തെറ്റാണെന്ന് അവര്‍ പറഞ്ഞു. സ്താനര്‍ഭുതത്തില്‍ സ്വയം പരിശോധനക്ക് നിര്‍ണായക സ്ഥാനമുണ്ട്. 20 വയസുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന നടത്തിയരിക്കണം. 40 വയസിനു മുളിലുള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രഫി ചെയ്തിരിക്കണം. സ്തനത്തിലെ വളരെ ചെറിയ മുഴകള്‍ പോലും കൃത്യമായി മനസിലാക്കാന്‍ സഹായിക്കുന്ന മികച്ച പരിശോധനയാണ് മാമോഗ്രഫി. സംശയകരമായവ കാണുകയാണെങ്കില്‍ അടിയന്തിര വൈദ്യ സഹായം തേടണമെന്നും അവര്‍ അറിയിച്ചു.‘എങ്ങിനെ സ്വയം പരിശോധന നടത്താം’ എന്നതിനെകുറിച്ച് ഷിഫ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു പരിശീലനം നല്‍കി. ക്ലാസില്‍ സംശയ നിവാരണവും ഉണ്ടായി. ചടങ്ങില് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് സ്വാഗതം പറഞ്ഞു. ഷിഫ പേഴസ്ണല്‍ മാനേജര്‍ ഷീല അനില്‍ ഡോ. നജീബ അല്‍മൂസവിക്ക് ഉപഹാരം സമ്മാനിച്ചു. ബഹ്‌റൈന്‍ ബിഎംബിഎഫ് വനിതാ വിഭാഗം കണ്‍വീനര്‍ അന്നമ്മ ജോര്‍ജ് സംസാരിച്ചു. ഷിഫ ജനറല്‍ ഫിസിഷ്യന്‍ ജോ. ജയ മിശ്ര, ബിഎംബിഎഫ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യൂ, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷിഫ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരികയായി.സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി 120 ഓളം സ്ത്രീകള്‍ ക്ലാസിനെത്തി. പങ്കെടുത്തവര്‍ക്ക് ഷിഫ ഗൈനക്കോളജിയില്‍ ഒരു സൗജന്യ കന്‍ണ്‍സള്‍ട്ടേഷനും മാമോഗ്രഫിയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്ന കൂപ്പണ്‍ വിതരണം ചെയ്തു. കൂപ്പണ്‍ ഡോ. നജീബ പ്രകാശനം ചെയ്തു.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!