fbpx

Type to search

Bahrain Entertainment Featured Local

ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ വാദ്യ കലാമേളക്ക് ബഹ്‌റൈൻ സാക്ഷിയാകും: ‘സോപാനം വാദ്യസംഗമം 2018’ ഒരുക്കങ്ങൾ ദ്രുതഗതിയിൽ‌

മനാമ: ബഹറൈനിലെ വാദ്യകലാ ആസ്വാദകരിൽ ആവേശം ഉണർത്തികൊണ്ട്‌ സോപാനം വാദ്യ സംഗമത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ‌ പുരോഗമിക്കുന്നു. നവംബർ 8, 9 തീയതികളിലായി ബഹറൈൻ ഇസടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുന്ന വാദ്യസംഗമം 2018 നു പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, പത്മശ്രീ പെരുവനം കുട്ടന്മാരാർ, ശ്രീ.കാഞ്ഞിലശ്ശേരി പത്മനാഭൻ എന്നിവർ നേതൃത്വം നൽകും. കേരളത്തിൽ നിന്നെത്തുന്ന 30 വാദ്യ കലാകാരന്മാരടക്കം 360 ൽ പരം വാദ്യകലാകാരന്മാർ വാദ്യസംഗമം വേദിയിൽ അണിനിരക്കും. രണ്ടു ദിവസങ്ങളിലായി ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ കേരളീയ മേള കലാപ്രകടനമായിരിക്കും വാദ്യസംഗമം 2018. പ്രശസ്ത ഇടക്കവാദ്യ കലാകാരൻ പെരിങ്ങോടു സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന “ഇടക്ക വിസ്മയം” എന്ന പ്രത്യേക പരിപാടിയും, ഡോ: വൈക്കം വിജയലക്ഷ്മിയുടെ സംഗീതപരിപാടിയും “വാദ്യസംഗമം 2018” ന്റെ ഭാഗമായി അരങ്ങേറും.

പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ "വാദ്യസംഗമം 2018 " നു ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു

പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ബഹറിൻ സോപാനം "വാദ്യസംഗമം 2018 " നു ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നുസോപാനം " വാദ്യസംഗമം 2018 " നവംബർ 8,9 തീയതികളിൽ; ബഹറിൻ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനിയിൽ. 360 ൽ പരം വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാപ്രകടനം.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പത്മശ്രീ പെരുവനം കുട്ടൻ മാരാർശ്രീ.കാഞ്ഞിലശേരി പത്മനാഭൻ ശ്രീ.പെരിങ്ങോടു സുബ്രഹ്മണ്യൻ ശ്രീമതി.വൈക്കം വിജയലക്ഷമി എന്നിവർ അരങ്ങത്ത്‌ പ്രവേശനം സൗജന്യം .!!!!!!!!!

Sopanam Vadyakala Samgham – Bahrain / സോപാനം വാദ്യകലാ സംഘം – ബഹറിൻ यांनी वर पोस्ट केले सोमवार, २२ ऑक्टोबर, २०१८

രണ്ടുദിവസങ്ങളിലായി നടക്കുന്ന വാദ്യസംഗമത്തിൽ പഞ്ചാരി ,പാണ്ടി, അഞ്ചടന്ത മേളങ്ങളിലായി 6 സ്ത്രീകളും ഒരു പെൺകുട്ടി അടക്കം 11 കുട്ടികളും 24 പുരുഷന്മാരുമടക്കം നാൽപത്തിയൊന്ന് വാദ്യകലാകാരന്മാർ അരങ്ങേറുന്നു എന്ന പ്രത്യേകതയും വാദ്യസംഗമത്തിനുണ്ട്‌. കഴിഞ്ഞ വർഷം സംഘടിപ്പിച്ച വാദ്യസംഗമം 2017 ആസ്വദിക്കാൻ പതിനായിരത്തോളം ആളുകൾ എത്തിയതിനാൽ ഈവർഷം അതിലും കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ലോകപ്രശസ്ത കലാകാരി ഡോ: വൈക്കം വിജയലക്ഷ്മി സോപാനം" "വാദ്യസംഗമം 2018" നു ആശംസകൾ അർപ്പിക്കുന്നു.

ലോകപ്രശസ്ത കലാകാരി ഡോ: വൈക്കം വിജയലക്ഷ്മി സോപാനം" "വാദ്യസംഗമം 2018" നു ആശംസകൾ അർപ്പിക്കുന്നു. ബഹറിൻ സോപാനം വാദ്യകലാ സംഘം "വാദ്യസംഗമം 2018" ബഹറിൻ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ 2018 നവംബർ 8,9 തീയതികളിൽ. 360 ൽ പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാ പ്രകടനം.ഏവർക്കും സ്വാഗതം…! പ്രവേശനം സൗജന്യം. …!

Sopanam Vadyakala Samgham – Bahrain / സോപാനം വാദ്യകലാ സംഘം – ബഹറിൻ यांनी वर पोस्ट केले गुरुवार, २५ ऑक्टोबर, २०१८

വാദ്യസംഗമം 2018 നോടനുബന്ധിച്ച്‌ സ്കൂൾ വിദ്യാർത്ഥികൾക്ക്‌ ഉപകാര പ്രദമാകുന്നരീതിയിൽ വാദ്യങ്ങളെയും മറ്റ്‌ അലങ്കാരങ്ങളേയ്യും അടുത്തറിയുന്നതിനായി കേരളീയ വാദ്യങ്ങൾ ഉൾപ്പെടുന്ന “മേള ചമയ” പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്‌. തൃശ്ശൂർ വടക്കും നാഥഗോപുര മാതൃകയിൽ കരിവീരന്മാരും അലങ്കാരകുടകളും വർണ്ണാഭമാക്കുന്ന പൂരപറമ്പിനെ ദൃശ്യവൽകരിക്കുന്ന രീതിയിൽ രൂപകൽപന ചെയ്ത കൂറ്റൻ വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ബഹറിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു.

പത്മശ്രീ. പെരുവനം കുട്ടൻമാരാർ "വാദ്യസംഗമം 2018" നു ആശംസകൾ അർപ്പിക്കുന്നു.

മേളകലയുടെ തമ്പുരാൻ, തൃശ്ശൂർപ്പൂരം ഇലഞ്ഞിത്തറ മേളപ്രമാണി പത്മശ്രീ. പെരുവനം കുട്ടൻമാരാർ ബഹറിൻ സോപാനം വാദ്യകലാ സംഘം "വാദ്യസംഗമം 2018" നു ആശംസകൾ അർപ്പിക്കുന്നു. 2018 നവംബർ 8,9 തീയതികളിൽ ബഹറിൻ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ 360ൽ പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മേള പ്രകടനം. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം. …..!

Sopanam Vadyakala Samgham – Bahrain / സോപാനം വാദ്യകലാ സംഘം – ബഹറിൻ यांनी वर पोस्ट केले गुरुवार, २५ ऑक्टोबर, २०१८

വാദ്യസംഗമത്തിന്റെ ഭാഗമായി കൊമ്പ്‌ , കുഴൽ, വലംതല, ഇടംതല, താളം എന്നീ മേഖലകളിൽ പ്രത്യേക പരിശീലനങളും നടക്കുന്നു. സോപാനം ഗുരു ശ്രീ. സന്തോഷ്‌ കൈലാസിന്റെ നേതൃത്വത്തിൽ വിവിധ മേളങ്ങളിലും , കുഴലിൽ കാഞ്ഞിലശേരി ശ്രീ.അരവിന്ദനും, കൊമ്പിൽ ശ്രീ.സാജു കൊരയങ്ങാടും പരിശീലനം നൽകിവരുന്നു. നൂറുകണക്കിനു വാദ്യങ്ങൾക്ക്‌ നാദശുദ്ധി നൽകുന്ന പ്രവർത്തനങ്ങൾ ശ്രീ.ബാലുശ്ശേരി മുരളിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. പ്രവാസ ലോകത്തെ ഏറ്റവും വലിയ വാദ്യകലാ പരിപാടിയായ വാദ്യസംഗമം 2018 ലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യവുമാണെന്ന് ശ്രീ.സന്തോഷ്‌ കൈലാസ്‌ , ശ്രീ.നവീൻ എന്നിവർ അറിയിച്ചു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!