fbpx

Type to search

Bahrain Featured Local

സാമൂഹിക ബോധവത്കരണത്തിൻറെ ഭാഗമായി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു

മനാമ: സാമൂഹിക ബോധവത്കരണ പരിപാടിയുടെ ഭാഗമായി ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രഭാഷണ പരിപാടികൾ സംഘടിപ്പിച്ചു. “വ്യക്തി, സമൂഹം, സദാചാരം” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണങ്ങൾ. ഇബ്‌നുൽ ഹൈതം സ്‌കൂൾ പഴയ കാമ്പസിൽ ഗുദൈബിയ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ സി.എം മുഹമ്മദലി വിഷയാവതരണം നടത്തി. നഈമിൽ പി.പി ജാസിർ, സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിലും അദ്‌ലിയയിലും നടത്തിയ പരിപാടിയിൽ എ.എം ഷാനവാസ്‌, വെസ്‌റ്റ് റിഫ ദിശ സെന്ററിൽ യൂനുസ് സലിം, ഹാല മസ്‌ജിദുൽ ഈമാൻ മജ്‌ലിസിൽ സഈദ് റമദാൻ നദ്‌വി, ഈസ ടൗണിൽ എം.എം സുബൈർ  എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മൂല്യ സങ്കൽപങ്ങളെ തകർത്തെറിയുന്ന തരത്തിലുള്ള നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും സദാചാര വിശുദ്ധമായ വ്യക്തി, കുടുംബ, സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ  ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും പ്രഭാഷകർ സദസ്സിനെ ഓർമപ്പെടുത്തി.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!