fbpx

Type to search

Bahrain Featured Local

വജ്ര ജൂബിലി നിറവിൽ ബഹ്‌റൈൻ സെൻറ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ: പ്രളയക്കെടുതിയിൽ ഭവനരഹിതരായവർക്ക് വീട് നിർമ്മിച്ച് നല്കുന്നതടക്കമുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യപൂര്‍വ്വ ദേശത്തിലെ സഭയുടെ മാതൃദേവാലയമായ ബഹ്‌റിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ 2018 ഒക്ടോബര്‍ 12 മുതല്‍ 2019 ഫെബ്രുവരി 14 വരെ ഉള്ള ദിവസങ്ങളില്‍ ഇടവകയില്‍വെച്ച് നടത്തും.

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം, സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ ഭവനരഹിതരായവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുക, തീര്‍ത്ഥാടന യാത്രകള്‍, വൈദ്യസഹായം, വചനപ്രഘോഷണം, പ്രാര്‍ത്ഥനാ വാരം, ഇടവക ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാകായിക വിനോദങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനം 2018 ഒക്ടോബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ ബഹ്‌റിന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് മലങ്കര ഓര്‍ത്തോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, ബോംബെ ഭദ്രാസനാധിപപനം ഇടവക മെത്രോപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് തിരുമേനി എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും. ബഹ്‌റിന്‍ രാജ്യപ്രതിനിധികള്‍, മതരാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുങ്ങിയവരും പങ്കെടുക്കും.

വെള്ളിയാഴ്ച കത്തീഡ്രലില്‍ രാവിലെ ഏഴ് മണി മുതല്‍ പ്രഭാത നമസ്‌ക്കാരം, പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ കുറിലോസ് തിരുമേനിയുടേയും അഭിവന്ദ്യ ദിയസ്‌കോറസ് തിരുമേനിയുടേയും സഹ കാര്‍മ്മികത്വത്തിലും ‘ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന ‘യും ഉണ്ടായിരിക്കും. ഡയമണ്ട് ജൂബിലി കൊടിയേറ്റ്, ആശീര്‍വ്വാദം കൂടാതെ, ബഹ്‌റിന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകിട്ട് 4.30 ന് നടക്കുന്ന ഘോഷയാത്ര, ഡോക്യുമെന്ററി പ്രസന്റേഷന്‍, ഇന്റോ ബഹ്‌റൈന്‍ കള്‍ച്ചറല്‍ പ്രോഗാം, പൊതു സമ്മേളനം തുടങ്ങിയ പരിപാടികളില്‍ ഉള്‍പ്പടെ വജ്രജൂബിലി ആഘോഷങ്ങളുടെ എല്ലാ പരിപാടികളിലും എല്ലാവരുടേയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാദർ ജോഷ്വാ ഏബ്രഹാം, ഇടവക സഹ വികാരി ഫാദർ ഷാജി ചാക്കോ, ഇടവക ട്രസ്‍റ്റി ശ്രീ. ലെനി പി. മാത്യു, ഇടവക സെക്രട്ടറി ശ്രീ. റോയി സ്കറിയ, വ്രജ ജൂബിലി കമ്മിറ്റി അംഗങ്ങളായ ശ്രീ. ജോർജ്ജ് കുട്ടി കെ, ശ്രീ. എം. എം. മാത്യു, ശ്രീ. എ. ഒ. ജോണി, ശ്രീ. ഏബ്രഹാം ജോർജ്ജ്, ശ്രീ. റെഞ്ചി മാത്യു തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!