fbpx

Type to search

Bahrain Featured Local

മത്സ്യബന്ധന നിയമ ലംഘനങ്ങൾ കണ്ടെത്താൻ മൂന്നു സംഘത്തെ രൂപികരിച്ചു

മനാമ : രാജ്യത്തെ മത്സ്യബന്ധന നിയമ ലംഘനങ്ങൾ പരിശോധിക്കാൻ മൂന്ന് ഗവൺമെന്റ് സംഘത്തെ നിയമിച്ചു.സംഘം കോസ്റ്റ് ഗാർഡുമായി സഹകരിച്ച് നിയമ ലംഘനങ്ങൾ കണ്ടെത്തി വിവരങ്ങൾ നിയമഞ്ജർക്ക് കൈമാറും. ജെട്ടിക, സെൻട്രൽ മാർക്കറ്റ് മത്സ്യ വിൽപ്പനക്കാർ തുടങ്ങിയവരെ ഇവർ വീക്ഷിക്കുമെന്നും അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സ് ഡയറക്ടറേറ്റ് അണ്ടർ സെക്രട്ടറി ഷേഖ് മുഹമ്മദ് ബിൻ അഹമദ് അൽ ഖലീഫ പറഞ്ഞു. നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നവരെ കണ്ടെത്താനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യാതിർത്തി ലംഘനം, പ്രജനന കാലയളവിലെ മത്സ്യ ബന്ധനം, നിരോധനമുള്ള മത്സ്യങ്ങളെ പിടിക്കൽ എന്നിവ തടയുകയെന്നതാണ് ഇത്തരത്തിലൊരു സംഘ രൂപീകരണത്തിലൂടെ ഗവൺമെന്റ് ലക്ഷ്യം വെക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!