fbpx

Type to search

Bahrain Featured Informations Local

മൊബൈൽ ഫോൺ വഴി വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ട്രായുടെ മുന്നറിയിപ്പ്

മനാമ : മൊബൈല്‍ ഫോണ്‍ വഴി വ്യക്തികളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്​) അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്ററി അതോറിറ്റിയുടേതെന്ന വ്യാജേന അന്താരാഷ്​ട്ര കോളുകളും ലോക്കല്‍ കോളുകളുമാണ് പല വ്യക്തികള്‍ക്കും വരുന്നത്.
ട്രായ് അധികൃതര്‍ ഒരിക്കലും വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരെയും വിളിക്കാറില്ലെന്നും ഇത്തരത്തില്‍ വരുന്ന കോളുകളില്‍ വഞ്ചിതരാകരുതെന്നും വിവരങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. മൊബൈല്‍ ഉപഭോക്താക്കള്‍ ഇത്തരത്തില്‍ വരുന്ന കോളുകള്‍ക്കോ എസ്.എം.എസുകള്‍ക്കോ മറുപടി നൽകുന്നതിലുടെയുണ്ടാകുന്ന കഷ്​ട നഷ്​ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ട്രായ്​ ഉണർത്തിയിട്ടുണ്ട്​.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!