fbpx

Type to search

Bahrain Featured Local

TRUE LOVE ഹ്രസ്വ ചിത്രം സമകാലിക പ്രസക്തിയുള്ള വിഷയമെന്ന് കെ സ്‌ ശബരിനാഥ് എം.എൽ.എ

മനാമ: ബഹ്‌റൈനിലെ പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ വൈ സി സി ആർട്സ് വിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ. ധനേഷ് എം പിള്ള കഥയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വ ചിത്രം “TRUE LOVE” ന്റെ പൂജയും ചിത്രത്തിന്റെ ഭാഗമാകുന്നവർക്കുള്ള രചന കൈമാറ്റവും കഴിഞ്ഞ വെള്ളിയാഴ്ച്ച സെഗയ്യ റെസ്റ്റോറെന്റിൽ വെച്ച് നടന്നു.

ഐ വൈ സി സി പ്രസിഡന്റ് ബ്ലെസ്സൺ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിക്കര എം.എൽ.എ കെ സ്‌ ശബരിനാഥ് ചിത്രത്തിന്റെ പൂജ ചടങ് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു. വളരെ കാലികപ്രസക്തി ഉള്ള വിഷയമാണ് ഐ വൈ സി സി ഏറ്റെടുത്തിരിക്കുന്നത് എന്നും ഇന്ന് 100 പേരിൽ 8 പേരും വിഷാദരോഗികൾ ആണെന്നും മുമ്പ് ഇ വിഷയം താൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ശബരിനാഥ് വ്യക്തമാക്കി. ഇ ഒരു വിഷയം തിരഞ്ഞെടുത്തതിന് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു വ്യത്യസ്തമായ പരുപാടികൾ സംഘടിപ്പിക്കുന്നത് കൊണ്ടാണ് ഐ വൈ സി സി വ്യത്യസ്തമാകുന്നത് എന്ന് ചടങ്ങിൽ സംസാരിച്ച ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തകൻ ശ്രീ കെ ട്ടി സലിം ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ് ബോർഡ് അടിച്ചു ചിത്രത്തിന്റെ ഒന്നാം രംഗം സംവിധായകൻ ധനേഷ് എം പിള്ള നിർവഹിച്ചു. ചിത്രത്തിൽ അഭിനയിക്കുന്നതും പിന്നണിയിൽ പ്രവർത്തിക്കുന്നതും ഭൂരിപക്ഷം ഐ വൈ സി സി അംഗങ്ങൾ തന്നെ ആണ് എന്നുള്ളത് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത.
ആക്ടിങ് സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ ഷബീർ മുക്കൻ, ഹരീഷ് മേനോൻ, ശിവകുമാർ കോല്ലറോത്ത്, ഫാത്തിമ കമ്മീസ്, അജ്മൽ ചാലിൽ, ബിജുമലയിൽ, ബേസിൽ നെല്ലിമറ്റം, ഷാബു ചാലക്കുടി, സരുൺ എം കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ധനേഷ് എം പിള്ള സ്വാഗതവും വിനോദ് ആറ്റിങ്ങൽ നന്ദിയും പ്രാകാശിപ്പിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!