fbpx

Type to search

Bahrain Business Development Featured GCC Interior

വാറ്റ് നടപ്പിലാക്കുക വഴി അടുത്ത വർഷം 600 മില്യൺ ബഹ്റൈൻ ദിനാർ അധിക വരുമാനം കണ്ടെത്താൻ കഴിയും : എം.പി അബ്ബാസ് അൽ മദി

മനാമ : മൂല്യ വർധിത നികുതി (വാറ്റ്) നടപ്പിലാക്കുക വഴി 2019 ൽ 600 മില്യൺ ബഹ്റൈൻ ദിനാർ അധിക വരുമാനം നേടാമെന്ന് പാർലമെൻറ് മെമ്പർ അബ്ബാസ് അൽ മദി പറഞ്ഞു. ജിസിസി ഉടമ്പടിയോട് ബന്ധപ്പെട്ട് വാറ്റ് നടപ്പിലാക്കാൻ പാർലമെന്റിൽ ധാരണയായപ്പോഴാണ് എം പി ഇങ്ങനെ പറഞ്ഞത്.

എണ്ണ ഇതര വരുമാനം കണ്ടെത്തേണ്ടത് ബഹ്റൈൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് അനിവാര്യമാണെന്നും ബഹ്റൈൻ സമ്പദ് വ്യവസ്ഥയിലെ മുതൽകൂട്ടാകുന്ന തീരുമാനമാകും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും വർഷങ്ങളിൽ 600 മുതൽ 800 മില്യൺ ബഹ്റൈൻ ദിനാർ വരെ അധിക വരുമാനം കണ്ടെത്താൻ വാറ്റിലൂടെ ബഹ്റൈന് കഴിയുമെന്ന പ്രതീക്ഷയും എം.പി പ്രകടിപ്പിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!