fbpx

Type to search

Dubai Featured GCC

അനുവാദമില്ലാതെ എമിറാത്തി നടിയുടെ ചിത്രങ്ങൾ ചേർത്ത് വീഡിയോ യൂ ട്യൂബിലിട്ടു: യുവാവിന് മൂന്നുമാസം ജയിൽ ശിക്ഷ

അബുദാബി: എമിറാത്തി നടിയുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ വിഡിയോ രൂപത്തിലാക്കി യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത അറബ് യുവാവിന് മൂന്നു മാസം ജയിൽ ശിക്ഷ. കീഴ്കോടതി വിധി ചോദ്യം ചെയ്ത് യുവാവ് അപ്പീൽ കോടതിയെ സമീപിചെങ്കിലും യുവാവിന്റെ ആവശ്യം തള്ളിയ അബുദാബി കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു. വിഡിയോയിൽ വന്ന അപമാനിക്കുന്ന തരത്തിലുള്ള ചില പരാമർശം കാരണമാണ് എമിറാത്തി യുവതി പോലീസിൽ പരാതി നൽകിയിരുന്നത്.

യുവതിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറിയതിനും ഒാൺലൈൻ നിയമങ്ങൾ തെറ്റിച്ചതിനുമാണ് ശിക്ഷ. നടിയുടെ സ്വകാര്യ ഫോട്ടോകൾ ശേഖരിച്ച യുവാവ് ഒരു വിഡിയോ രൂപത്തിലാക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോടതി അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!