fbpx

Type to search

Featured GCC Interior Saudi Arabia

സൗദിയിൽ ഒരുവർഷത്തിനിടെ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡിൽ പിടിയിലായത് 20 ലക്ഷം വിദേശികൾ

സൗദിയിൽ ഒരുവർഷത്തിനിടെ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡിൽ പിടിയിലായത് 20 ലക്ഷത്തിലേറെ വിദേശികൾ. 15,57,718 ഇഖാമ നിയമലംഘകരും 3,12,016 തൊഴിൽ നിയമ ലംഘകരും 1,46,390 നുഴഞ്ഞുകയറ്റക്കാരും അടക്കം 20,16,124 പേരാണ് പിടിയിലായത്. 5,17,290 നിയമലംഘകരായ വിദേശികളെ ഒരുവർഷത്തിനിടെ നാടുകടത്തിയതായും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കായി 2,80,000 വിദേശികളുടെ വിവരങ്ങൾ അതത് എംബസികൾക്ക് കൈമാറി. രണ്ടുലക്ഷത്തോളം വിദേശികൾ നിയമ നടപടി കാത്തുകഴിയുകയാണ്.നിലവിൽ നിയമനടപടികൾ നേരിടുന്ന 13,735 വിദേശികളിൽ 12,055 പേർ പുരുഷന്മാരും 1680 പേർ വനിതകളുമാണ്. ഇഖാമ, തൊഴിൽ നിയമലംഘകരെ സഹായിച്ച 2,918 വിദേശികളും 803 സൗദികളും അറസ്റ്റിലായി. ഇതിൽ 773 സ്വദേശികൾക്കെതിരെ ശിക്ഷാനടപടികൾക്കുശേഷം വിട്ടയച്ചു.

ഇക്കാലയളവിൽ അതിർത്തികൾവഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 34,299 പേരും അനധികൃതരീതിയിൽ രാജ്യംവിടാൻ ശ്രമിച്ച 2,918 പേരും അറസ്റ്റിലായി. ഇവരിൽ 53 ശതമാനം യമനികളും 44 ശതമാനം ഏതോപ്യൻ വംശജരും മൂന്ന് ശതമാനംപേർ ഇതര രാജ്യക്കാരുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!