fbpx

Type to search

Bahrain Featured Local

അൽ ഹിലാൽ മെഡിക്കൽ സെൻററിന്റെ സൽമാബാദ് ശാഖ ഉദ്ഘാടനം നാളെ

മനാമ : ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള അൽ ഹിലാൽ മെഡിൽ സെന്ററിന്റെ പുതിയ ശാഖ സൽമാബാദ് ആരംഭിക്കുന്നു. നവംബർ 23 ( നാളെ) വൈകിട്ട് 5:30ന് ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ഫൈഖാ ബിൻത് സയിദ് അൽ സാലി ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിന് ശേഷം പ്രശസ്ത ഗായകൻ മുഹമ്മദ് അസ്ലവും ടീം അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. അൽ ഹിലാൽ ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവരങ്ങൾ വിശദീകരിച്ചത്.

മിഡിൽ ഈസ്റ്റിലെ ബദർ അൽ സമ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ജിസിസി രാജ്യങ്ങളായ ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയയായ കാൽവെയ്പ്പ് നടത്തിയിട്ടുള്ളവരാണ് അൽ ഹിലാൽ ഗ്രൂപ്പ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് അടുത്ത 15 ദിവസങ്ങളിൽ രോഗികൾക്ക് സൗജന്യ പരിശോധനയും അൽ ഹിലാൽ ഗ്രൂപ്പ് നൽകും. ആദ്യമാസത്തിലെ ചികിത്സ ചിലവിലും പ്രേത്രേക ഇളവും മാനേജ്മെൻറ് ഉറപ്പു നൽകുന്നു.

ആധുനിക ചികിത്സ സൗകര്യങ്ങൾ അടങ്ങുന്ന മെഡിക്കൽ സെന്ററിൽ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയും സ്കാനിംഗ് സെൻററും ഫാർമസിയും ഒരുക്കിയിട്ടുണ്ട്.
ഓർത്തോ, റേഡിയോളജി, ഡെൻറൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരിക്കും.

ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച വൈദ്യസഹായം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അൽ ഹി ലാൽ ഗ്രൂപ്പിന്റെ റിഫ, മനാമ, മുഹറഖ് എന്നിവിടങ്ങളിലെ ശാഖകൾക്ക് പുറമെയാണ് സൽമാബാദിൽ പുതിയ ശാഖ വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!