fbpx

Type to search

Bahrain Featured Local

‘മൈന’ വാട്ടർ കമ്പനിയുടെ രണ്ടാമത് വാർഷികം; ഇരുന്നോറോളം ജീവനക്കാർ പങ്കാളികളായ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

മനാമ: 1954 മുതൽ ബഹ്‌റൈൻ ബിസിനസ് രംഗത്തെ പ്രമുഖരാമായ അഹമ്മദ് മൻസൂർ അൽ-ആലി ഗ്രൂപ്പിന്റെ ആദ്യ FMCG സംഭരംഭമായ ‘മൈന’ 5-USG പ്രീമിയം ക്വാളിറ്റി വാട്ടർ കമ്പനിയുടെ രണ്ടാമത് വാര്ഷികത്തോടനുബന്ധിച്ചു കിംഗ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ഇന്ന്(22/11 വ്യാഴം) രാവിലെ 9:30 മുതൽ നടത്തപ്പെട്ടു. പ്രസ്തുത രക്തദാന ക്യാമ്പ് അഹമ്മദ് മൻസൂർ അൽ-ആലി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ Mr. Patrik Vancik ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ അഹമ്മദ് ഷുബ്ബാർ (മാനേജിങ് കൺസൽട്ടൻറ്), അജീഷ് സലിം (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), ജെറി ഹാരിസൺ (സെയിൽസ് മാനേജർ), Dr. മദൻ ജയരാമൻ (പ്ലാന്റ് മാനേജർ), ആമീർ അൽ ഖൈധും (HR മാനേജർ), തൗസീഫ് റഹ്മാൻ (സെക്ടർ ഫിനാൻസ് കൺട്രോളർ), റ്റഫാഡ്സ്വ (മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്), പീറ്റർ മിറ്റർ (സ്‌കഫോൾഡിങ് ഡിവിഷൻ മാനേജർ), ശ്രീജിത്ത് തച്ചംപള്ളി (റീഇൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ മാനേജർ), ശ്രീനിവാസൻ (സെയിൽസ് കോർഡിനേറ്റർ), സ്മിത സതീഷ് (കളക്ഷൻ ഓഫീസർ), ജോമോൻ (HR ഓഫീസർ) തുടങ്ങിയവർ പങ്കെടുത്തു.

ആഹ്മദ് മൻസൂർ അൽ-ആലി ഗ്രൂപ്പിന്റെ ഭാഗമായ Myna എന്ന പ്രീമിയം ക്വാളിറ്റി 5-USG Bottled Water കമ്പനിയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു കിംഗ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു, നടത്തുന്ന രക്തധാന ക്യാമ്പിൽ 200ൽ പരം അഹമ്മദ് മൻസൂർ അൽ-ആലി ജീവനക്കാർ രക്തം ദാനം നടത്തുന്നു.

Bahrain Vartha यांनी वर पोस्ट केले गुरुवार, २२ नोव्हेंबर, २०१८

എന്നും ആരോഗ്യത്തിന് പ്രാധാന്യം കല്പിക്കുന്ന ബഹ്‌റൈൻ പൊതുസമൂഹം ഈ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ‘മൈന’ പ്രീമിയം ക്വാളിറ്റി വാട്ടർ ഇഷ്ടബ്രാൻഡായി തിരഞ്ഞെടുത്തുകഴിഞ്ഞു. ഇന്ന് ബഹറിനിൽ കിട്ടാവുന്നതിൽ സോഡിയം ഏറ്റവും കുറവുള്ള 5-USG വെള്ളമായതിനാലാണ് ഈ ചുരുങ്ങിയ കാലയളവിൽ ‘മൈന’ ഏവർക്കും പ്രിയമായത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി ഇത് 2ആം തവണയാണ് AMA ജീവനക്കാരെല്ലാവരും രക്തം ദാനം ചെയ്യുന്നത്. ഇത്തവണ 200ൽ പരം ജീവനക്കാരാണ് രക്തം ദാനം ചെയ്യാനെത്തിയെത്. ജീവനക്കാരിൽ സാമൂഹ്യ പ്രതിപദ്ധതയും രക്തദാനത്തിന്റെ പ്രാധാന്യവും അവബോധവും സൃഷ്ഠിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു സംരംഭം മുന്നോട്ടു വെച്ചത്. തുടർന്നും ഭാവിയിൽ ഇത്തരം സാമൂഹികപ്രതിബദ്ധതയുള്ള സംരംഭങ്ങളുമായി മുന്നോട്ടു വരുമെന്ന് ‘മൈന’യുടെ അധികൃതർ അറിയിച്ചു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!