fbpx

Type to search

Bahrain Business Featured Local

ഫുഡ് വേൾഡ് – സിംസിം ഗ്രൂപ്പ് ചെയർമാൻ കുരുട്ടി പോക്കർ ഹാജിക്ക് ചന്ദ്രികോത്സവ വേദിയിൽ ആദരം

മനാമ: ബഹ്‌റൈനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് റീറ്റെയ്‌ൽ ശ്രുംഖലയായ ഫുഡ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ കുരുട്ടി പോക്കർ ഹാജിക്ക് ബഹ്‌റൈൻ പ്രവാസ ലോകത്തെ ആദരം. ഇസാ ടൗൺ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടന്ന ചന്ദ്രികോൽസവത്തിൽ അദ്ദേഹത്തിൻറെ അഭാവത്തിൽ മകനും ഫുഡ് വേൾഡ് ഗ്രൂപ്പ് സിഇഒ യുമായ ഷവാദ് കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിൻറെ കയ്യിൽ നിന്നും ഫലകം ഏറ്റു വാങ്ങി.

എഴുപതുകളുടെ മധ്യത്തിൽ ഒരു ലോഞ്ച് വഴി സാഹസികമായി കേരളത്തിൽ നിന്നും പവിഴ തുരുത്തിലേക്ക് കടൽ കടന്നെത്തി സാധാരണക്കാരിൽ സാധാരണക്കാരനായി പ്രവാസ ജീവിതം ആരംഭിച്ച പോക്കർ ഹാജി, തൻറെ ജീവിത വഴിയിൽ നേരിട്ട കഠിനമായ വെല്ലുവിളികളെ അതിജീവിച്ചു പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം പുതു തലമുറയ്ക്ക് ഏറെ ഗുണപാഠം പകരുന്നതായിരുന്നു. ഒരു മുഖവുര ആവശ്യമില്ലാതെ സമാനതകളില്ലാത്ത വിധം ബഹറിനിൽ പടർന്നു പന്തലിച്ച പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഫുഡ് വേൾഡ് ഗ്രൂപ്പിൻറെ വളർച്ചക്ക് പിന്നിൽ ഈ ദീർഘ ദർശിയായ വ്യവസായ പ്രമുഖൻറെ പതറാത്ത അദ്ധ്വാന വീര്യമായിരുന്നു. പത്തിലേറെ ഔട്ട്ലെറ്റുകളാണ് ഇന്ന് ബഹ്‌റൈനിൽ സൂപ്പർമാർക്കറ്റുകളുടെയും ഡിപ്പാർട്മെൻ് സ്റ്റോറുകളുടെയും കഫേകളുടെയും ഒരു ശൃംഖല തന്നെ സൃഷ്ടിച്ച ഫുഡ് വേൾഡ് ഗ്രൂപ്പിനുള്ളത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!