fbpx

Type to search

Bahrain Featured Tourism

ഇനി സാഹസികതയുടെ ആകാശക്കാഴ്ചകൾ; ബഹ്റൈൻ ഇൻറർനാഷണൽ എയർ ഷോ ക്ക് നാളെ(ബുധൻ) തുടക്കമാകും

മനാമ : ബഹ്റൈനിൽ നടക്കുന്ന എയർ ഷോയിൽ 45 ലധികം എയർക്രാഫ്റ്റുകൾ പങ്കെടുക്കും. എംബറർ ജെറ്റും എയർ ബസ് 380 ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇന്നലെ ബഹ്റൈൻ ഇൻറർനാഷ്ണൽ എയർപോർട്ടിൽ എത്തി.

സാഖിർ എയർ ബേസിൽ നാളെ രാവിലെ എയർഷോയ്ക്ക് തുടക്കമാകും. ഹിസ് മജെസ്ടി കിംഗ് ഹമദിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന എയർ ഷോ ബയാസ് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷേഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം നിർവ്വഹിക്കും.

കനത്ത മഴയെ തുടർന്ന് എയർപോർട്ട് അടച്ചിടേണ്ടി വന്നതിനാൽ വിമാനങ്ങൾ രാജ്യത്ത് എത്തുന്നതിൽ ചെറിയ പ്രതിസന്ധി നിലനിന്നിരുന്നു.

മുതിർന്നവർക്ക് 10 BD യും 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് 5 BD യും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ എയർപോർട്ട്, സീഫ് മാൾ (മുഹറഖ്, സീഫ്‌), ഹമദ് ടൗൺ, സെന്റർ മാൾ, സിറ്റി സെന്റർ മാൾ, സാർ മാൾ, എനിമ മാൾ(റിഫ) എന്നിവിടങ്ങളിലെ ബാറ്റൽകോ സ്റ്റോറുകളിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. 20 ടിക്കറ്റിലധികം എടുക്കുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ http://www.bahraininternationalairshow.com എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ലഭ്യമാകും

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!