fbpx

Type to search

Bahrain Featured Local

നവകേരളം വെല്ലു വിളികൾ അതിജീവിക്കുക തന്നെ ചെയ്യും; ബഹ്‌റൈൻ പ്രതിഭ സെമിനാർ

മനാമ: പ്രളയാനന്തര വെല്ലുവിളികൾ അതിജീവിക്കാൻ കേരളം കൂടുതൽ കർത്താർജ്ജിച്ചു മുന്നോട്ടു പോകും എന്ന് ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി സംഘടപ്പിച്ച ബഹുജന ചർച്ച വേദി ചൂണ്ടിക്കാട്ടി. ഇത്തരം ദുരന്തങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നിർമാണ ശൈലി ആണ് നമുക്ക് ആവശ്യം ആയിട്ടുള്ളത്. മുൻ പ്രളയത്തിൻറെ അതേ വീഥികളിൽ കൂടിയാണ് 2018ലും പ്രളയജലം പ്രവഹിച്ചത്. അതിനാൽ കേരളത്തിന് ഒരു പ്രളയ പാത ഉണ്ടെന്നും അത് പ്രത്യേകം അടയാളപെടുത്തേണ്ടത് ആണെന്നും വിഷയാവതാരകർ ചൂണ്ടിക്കാട്ടി. കേരളത്തിന് സഹായ ഹസ്തവും ആയി നിരവധി രാജ്യങ്ങൾ മുന്നോട്ടു വന്നപ്പോൾ അത് വാങ്ങുവാൻ സമ്മതിക്കാതിരുന്നത് തികച്ചും അപലപനീയം ആണ്. പ്രവാസികൾ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കേരള പുനര്നിര്മ്മാണത്തിൽ അണിചേരുവാൻ തയ്യാറായപ്പോൾ മന്ത്രിമാരുടെ യാത്ര മുടക്കിയതും ഏറെ പ്രതിഷേധാർഹം ആണെന്നും ചർച്ച ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ നിർമാണ ശൈലിയിലും, വീട് എന്ന സങ്കൽപ്പത്തിലെ അടിസ്ഥാന വീക്ഷണത്തിലും ഏറെ മാറ്റം അനിവാര്യം ആണ്. ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിൽ പുതിയ പദ്ധതികൾ മുങ്ങി പോകാതിരിക്കാൻ തികഞ്ഞ ജാഗ്രത വേണം. അതോടൊപ്പം അവസാനത്തെ ആളിനും പാർപ്പിടം ലഭ്യമായി എന്ന് ഉറപ്പുവരുത്തുവാനും കഴിയണം.

പ്രതിഭ പ്രസംഗവേദി കൺവീനർ നജീം റിഫ സ്വാഗതം പറഞ്ഞ ചർച്ചയിൽ ലിവിൻ കുമാർ മോഡറേറ്റർ ആയിരുന്നു. പ്രശസ്ത മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സജി മാർക്കോസ്, പി ടി തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ലോക കേരള സഭ അംഗങ്ങൾ ആയ സി വി നാരായണൻ , സുബൈർ കണ്ണൂർ എന്നിവർ അനുബന്ധ പ്രസംഗം നടത്തി . പി ശ്രീജിത്ത് , മഹേഷ് മൊറാഴ , ഷെരിഫ് കോഴിക്കോട് , വര്ഗീസ് കാരക്കൽ , ഇ എ സലിം , അനിൽ വേങ്ങോട് , അനിൽ കണ്ണപുരം തുടങ്ങി നിരവധി പ്രമുഖൻ ചർച്ചയിൽ പങ്കെടുത്തു അഭിപ്രായം രേഖപ്പെടുത്തി . പ്രസംഗ വേദി ചുമതലക്കാർ ആയ റാം , അഡ്വക്കറ്റ് ജോയ് വെട്ടിയാടാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . കേരള സർക്കാർ സാലറി ചലഞ്ചിൽ അണിചേരുവാൻ ബഹ്‌റൈൻ പ്രതിഭ ഇതോടൊപ്പം പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!