fbpx

Type to search

Bahrain Local

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ കർമ്മം ആകമാന സുറിയാനി സഭാ അധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ നടന്നു

മനാമ: ബഹ്‌റൈനിലെ യാക്കോബായ വിശ്വാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശകർമ്മം ആകമാന സുറിയാനി സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.രണ്ടായിരത്തൊളം വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,പാത്രിയാർക്കൽ വികാരി ഡോ.ഗീവർഗീസ് മോർ കൂറിലോസ്,ഡോ.മാത്യുസ് മാർ അന്തീമോസ്,മാത്യുസ്‌ മോർ തീമോത്തിയോസ്,മോർ മൗറീഷ് അസ്മിഹ് എന്നിവർ സഹകാർമ്മികരായിരുന്നു. ഇതര സഭകളിലെ വൈദികരും പള്ളി വികാരിയും,മുൻ വികാരിമാരും സംബന്ധിച്ചു.

മുഖ്യാതിഥികൾ:
1) HE Khalid Bin Khalifa Al Khalifa
– Chairman for the King Hamad Global Center for Peaceful Co Existence.
2) HE Betsy Matheieson – Vice Chairman for the King Hamad Global Center for Peaceful Co Existence.
3) HE Sameer Al Bahraina 

വൈകിട്ട് 6 മണിക്ക് ദേവാലയത്തിൽ എത്തിയ ബാവായെയും മെത്രാപോലീത്തമാരെയും “അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ” വിളികളോടെയായിരുന്നു വിശ്വാസികൾ എതിരേറ്റത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!